പ്രസവശേഷം ഈ ശരീരവടിവ് എങ്ങനെ? നടാഷ സ്റ്റാന്‍കോവിച്ച് ടിപ്‌സ് പറഞ്ഞുതരുന്നു

Updated: Tuesday, November 24, 2020, 10:54 [IST]

പ്രസവശേഷം വണ്ണം വയ്ക്കുമെന്നുള്ള പേടി പലര്‍ക്കുമുള്ളതുപോലെ തന്നെ സെലിബ്രിറ്റികള്‍ക്കുമുണ്ട്. ഏറ്റവും കൂടുതല്‍ അവര്‍ ഭയപ്പെടുന്നതും അതുതന്നെയാണ്. എന്നാല്‍, ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയും നടിയുമായ നടാഷയുടെ മാറ്റം എല്ലാവരെയും ഞെട്ടിച്ചതാണ്. പ്രസവശേഷം എങ്ങനെ പഴയ ശരീരത്തിലേക്ക് തിരിച്ചെത്തിയെന്നുള്ളതാണ് സംശയം.

ഇത്രയും ഭംഗി എങ്ങനെ നിലനിര്‍ത്തി? ഈ ശരീരവടിവ് ആരും കൊതിക്കുന്നതാണ്. നടാഷ തന്നെ ഇതിന്റെ രഹസ്യം പറഞ്ഞുതരും. വ്യായാമം ചെയ്‌തൊന്നുമല്ല നടാഷ പഴയ ശരീരത്തിലേക്കെത്തിയത്. പ്രസവശേഷം എങ്ങനെയാണ് വണ്ണം കുറച്ചതെന്ന് പലരും തന്നോട് ചോദിക്കുന്നതായി നടാഷ തന്നെ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ പുതിയ പോസ്റ്റിലാണ് താരം തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തുന്നത്.

 


ജിമ്മില്‍ പോകാനോ കഠിനമായ വ്യായാമം ചെയ്യാനോ തയ്യാറുള്ള ആളല്ല താന്‍ എന്ന് നടാഷ ആദ്യമേ പറയുന്നു. ആരോഗ്യകരമായ ഭക്ഷണമാണ് തന്റെ ഫിറ്റ്‌നസിന്റെ രഹസ്യമെന്ന് നടാഷ പറയുന്നു. ജുലൈ 30 നാണ് നടാഷയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. അഗസ്ത്യ എന്നാണ് കുഞ്ഞിന്റെ പേര്.