സാരിയുടുത്ത് അതീവ സുന്ദരിയായി നടി നവ്യാനായര്‍: ദീപാവലി മൂഡ് ഫോട്ടോ

Updated: Saturday, November 14, 2020, 11:48 [IST]

നാടെങ്ങും ദീപാവലി ആഘോഷത്തിലാണ്. മലയാള ചലചിത്ര രംഗത്തെ താരസുന്ദരിമാരും ദീപാവലി മൂഡിലാണ്. നടി നവ്യാനായരുടെ ദീപാവലി ഫോട്ടോ ശ്രദ്ധേയമായി. സാരിയില്‍ എന്നും മലയാളികളെ ഞെട്ടിപ്പിക്കുന്ന നടിയാണ് നവ്യ. കഴിഞ്ഞ മാസം സഹോദരന്റെ വിവാഹത്തിന് മഞ്ഞ പട്ടുസാരിയില്‍ തിളങ്ങിയ നവ്യ എല്ലാവരെയും ഞെട്ടിച്ചതാണ്.

Advertisement

ഇത്തവണ ഡിസൈന്‍ സാരിയിലാണ് നവ്യ തിളങ്ങിയത്. ബേബി പിങ്ക് സാരിയും ഡിസൈന്‍ ബ്ലൗസും നവ്യയെ അതീവ സുന്ദരിയാക്കുന്നു. വെളിച്ചം നിങ്ങളുടെ ഹൃദയത്തിലാണെങ്കില്‍ നിങ്ങള്‍ വീട്ടിലേക്കുള്ള വഴി കണ്ടെത്തുമെന്നുള്ള ക്യാപ്ഷനോടുകൂടിയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Advertisement

എല്ലാവര്‍ക്കും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദീപാവലി ആശംസകളും നവ്യ നേരുന്നു.  നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ ഗംഭീര തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്. കൊറോണയ്ക്ക് മുന്‍പേ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, റിലീസിങ് നീട്ടുകയായിരുന്നു. നവ്യയുടെ കിടിലം പ്രകടനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.