നയന്‍താരയ്ക്ക് പിറന്നാളിന് ഇരട്ടിമധുരം, നിഴല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിട്ട് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

Updated: Wednesday, November 18, 2020, 10:45 [IST]

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍. പിറന്നാളിന് നയന്‍സിന് ഇരട്ടിമധുരമാണ്. ലവ് ആക്ഷന്‍ ഡ്രാമയ്ക്കുശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചലച്ചിത്രമാണ് നിഴല്‍. കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് നയന്‍താരയുടെ പിറന്നാളിന് പുറത്തുവിട്ടിരിക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നയന്‍താരയ്ക്ക് നല്ലൊരു പിറന്നാള്‍ ആശംസയും ലാലേട്ടന്‍ നേര്‍ന്നു. 

തനിക്ക് പ്രായമുണ്ടെന്നുള്ള വാക്കുകള്‍ കുറിച്ചുകൊണ്ട് നയന്‍താരയും ഫോട്ടോ ഷെയര്‍ ചെയതിട്ടുണ്ട്. എല്ലാ തവണയും കാമുകന്‍ വിഘ്‌നേശ് ശിവനൊപ്പമാണ് നയന്‍താര പിറന്നാള്‍ ആഘോഷിക്കാറുള്ളത്. ഇത്തവണ പിറന്നാള്‍ ഫോട്ടോവിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍, നിഴലിന്റെ ഷൂട്ടിങ്ങിനായി നയന്‍ കേരളത്തിലാണെന്നാണ് സൂചന. പിറന്നാള്‍ ആശംസകള്‍ തങ്കമേ എന്നാണ് വിക്കി കുറിച്ചത്.