ഓമന കുര്യന് ഭാവി മരുമകന്റെ വക സർപ്രൈസ് ബർത്ത്ടേ പാർട്ടി... അമ്മയ്ക്കൊപ്പം കേക്ക് മുറിച്ച് നയൻതാര.!!!
Updated: Tuesday, September 15, 2020, 14:08 [IST]

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് ഇപ്പോൾ തെന്നിന്ത്യാകെ നിറഞ്ഞു നിൽക്കുന്ന താരമാണ് നയൻതാര. സൂപ്പർത്താരങ്ങൾ അരങ്ങുവാണിരുന്ന സിനിമാ ലോകത്ത് പെട്ടന്നാണ് നയൻതാര ലേഡി സൂപ്പർ സ്റ്റാർ പദവി നേടിയെടുത്തത്. സാമൂഹ്യമാധ്യമങ്ങളിൽ താരം അത്ര സജ്ജീവമല്ലെങ്കിലും താരത്തിനെ കുറിച്ച് നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ഇ കഴിഞ്ഞ ഓണത്തിന് തന്റെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനോടൊപ്പം കൊച്ചിൽ എത്തിയിരുന്നു. അമ്മയോടൊപ്പം ഓണം ആഘോഷിക്കാനായിരുന്നു താരം എത്തിയത്.

ഇപ്പോഴിതാ നയൻതാരയുടെ അമ്മ ഓമന കുര്യന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് വിഘ്നേഷ് പുറത്ത് വിട്ടിട്ടുള്ളത്. സർപ്രൈസായി ആയിരുന്നു പിറന്നാൾ ആഘോഷം. മനോഹരിയായി എത്തിയ നയൻസിനൊപ്പം അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് വിഘ്നേഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. പിറന്നാൾ ആശംസകൾ അമ്മൂസ് മിസിസ് കുര്യൻ എന്ന കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിറന്നാൾ ആഘോഷത്തിന് വിഘ്നേശിന്റെ അമ്മ മീന കുമാരിയും ഒപ്പം ഉണ്ടായിരുന്നു. ഇരുകടുംബങ്ങളും ഇപ്പോൾ ഗോവയിൽ അവധിക്കാലം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

ഗോവയിലെ കാൻഡോലിം ബീച്ചിൽ നിന്നുള്ള വേറെ ചിത്രങ്ങളും വിഘ്നേഷ് പോസ്റ്റ് ചെയ്തിരുന്നു. തൂവെള്ള ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് നയൻതാര ചിത്രങ്ങളിൽ എത്തുന്നത്. പൂന്തോട്ടത്തിൽ നിൽക്കുന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഓണം ആഘോഷിക്കാനായി നയൻതാരയും വിഘ്നേഷും ചെന്നൈയിൽ നിന്ന് എത്തിയതായിരുന്നു. അവിടെ നിന്നുമാണ് ഇരു കുടുംബങ്ങളും ഗോവയിലേയ്ക്ക് പോയത് എന്നാണ് റിപ്പോർട്ടുകൾ.