നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം നിഴൽ ഷൂട്ടിങ് തിങ്കളാഴ്ച ആരംഭിക്കും !
Updated: Sunday, October 18, 2020, 13:02 [IST]

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്ക്. നിഴല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം ഷോട്ടിങ് നാളെ ആരംഭിക്കും . സിനിമ സംവിധാനം ചെയ്യുന്നത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ എഡിറ്ററായ അപ്പു ഭട്ടതിരിയാണ്.

ഫോറെൻസിക്ക് എന്ന ത്രില്ലെർ ചിത്തത്തിനു ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന മറ്റൊരു ത്രില്ലർ കൂടി ആണ് നിഴൽ , ചിത്രത്തില്‍ ശക്തയായൊരു സ്ത്രീകഥാപാത്രമുണ്ട്, അതിനായി പറ്റിയ ഒരാളെ വേണമായിരുന്നു. ഞാനാണ് അവര്‍ക്ക് നയന്‍താരയുടെ പേര് നിര്‍ദ്ദേശിച്ചത് എന്നും കുഞ്ചാക്കോ ബോബന് പറയുന്നു. ഇരുവരും ട്വന്റി ട്വന്റിയിലെ ഗാനരംഗത്തിൽ ആണ് ഇതിനാദ്യമായി ഒരുമിച്ചു അഭിനയിച്ചത്.
നവാഗതനായ സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന് ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്.
കഴിഞ്ഞ ദിവസമാണ് കുഞാക്കോ ബോബന്റെ നായാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാത്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടില്‍ നിമിഷ സജയന് ജോജു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.