ഇതാണ് യഥാര്‍ത്ഥ കപ്പിള്‍ ഗോള്‍: വിക്കിയുടെയും നയന്‍താരയുടെ റൊമാന്റിക് ഫോട്ടോ ഏറ്റെടുത്തു ആരാധകര്‍
Updated: Friday, November 13, 2020, 10:47 [IST]

വിഘ്നേശ് ശിവന്റെയും ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും റൊമാന്റിക് ഫോട്ടോ വൈറലാകുന്നു. കപ്പിള്‍ ഗോളെന്ന് പറഞ്ഞത് വിക്കിയും നയന്‍താരയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടുപേരും ബ്ലാക് വസ്ത്രത്തിലാണ് എത്തിയത്. വിക്കിയെ കെട്ടിപിടിച്ചുള്ള പ്രണയനിമിഷമാണ് ഫോട്ടോവിലുള്ളത്.

ഇരുവരുടെയും റൊമാന്റിക് ഫോട്ടോകള്‍ ഇതിനുമുന്‍പും വൈറലായിട്ടുണ്ട്. തലൈവ നിങ്ങള്‍ എപ്പോള്‍ വിവാഹം ചെയ്യുമെന്നാണ് ആരാധകര്‍ ഈ ഫോട്ടോവിന് കമന്റിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ഇവരുടെ വിവാഹത്തിനാണ്. മികച്ച ജോഡികള്‍ എന്നാണ് ആരാധകരുടെ വിശേഷണം.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ പോകുകയാണ്. അതിനായി താരം ഇപ്പോള്‍ കേരളത്തിലാണ്. കുഞ്ചാക്കോ ബോബന്റെ നായികയായാണ് നയന്‍ എത്തുന്നത്. നിയലിന്റെ ഷൂട്ടിങ് ആരംഭിച്ചു. 25 ദിവസം നയന്‍താര കേരളത്തിലുണ്ടാകും.
കൊച്ചി കടല്‍ത്തീരത്തുനിന്നുള്ള ഫോട്ടോ വൈറലായിരുന്നു. നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ നാല്പത്തിനാലാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്.