ചാക്കോച്ചന്റെ ഇസഹാക്കിനെ കൊഞ്ചിച്ച് നയന്‍താര, ഒരു ക്യൂട്ട് കുടുംബചിത്രം

Updated: Tuesday, November 24, 2020, 10:24 [IST]

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ കൈയ്യില്‍ ഇരിക്കുന്നത് നമ്മുടെ ചാക്കോച്ചന്റെ ഇസഹാക്കാണ്. കുഞ്ചാക്കോ ബോബന്റെ പൊന്നോമനയെ കൊഞ്ചിച്ച് വശത്താക്കിയിരിക്കുകയാണ് നയന്‍താര. ഇതാണ് അടിപൊളി ക്ലിക്ക്. പ്രിയയും കുഞ്ചാക്കോ ബോബനും ഇസഹാക്കും പിന്നെ നയന്‍താരയും.

 

ഒരു ക്യൂട്ട് കുടുംബചിത്രമാണ് വൈറലായത്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് നിഴല്‍. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റുകളിലെ മനോഹര ചിത്രമാണിത്.

ചാക്കോച്ചന്റെ ഇസഹാക്ക് കുറച്ച് വളര്‍ന്നുപോയല്ലോ.. വലിയ കുട്ടിയായി. തന്റെ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും ചാക്കോച്ചന്‍ പങ്കുവെക്കാറുണ്ട്. പൃഥ്വിരാജ് ഇസഹാക്കിനെ എടുത്തുനില്‍ക്കുന്ന ഫോട്ടോയും ഇസഹാക്കിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള കുറുമ്പുമാണ് ഏറ്റവും ഒടുവില്‍ വൈറലായിരുന്നത്.