സിനിമയില്‍ നിന്ന് മോശമായ ഫോണ്‍കോളുകള്‍ വരും, നാളെ ഒരു ഷോര്‍ട്ട് വസ്ത്രം ധരിച്ച് വരാന്‍ പറയും, നടി നേഹ പറയുന്നു
Updated: Wednesday, December 2, 2020, 13:46 [IST]

ഗ്ലാമറസ് വേഷങ്ങള്‍ മാത്രമാണ് നടി നേഹയെ തേടിയെത്താറുള്ളത്. താരത്തിന്റെ ശരീരവും അത്തരം വേഷങ്ങളിലേ ഇണങ്ങൂവെന്ന് വരുത്തി തീര്‍ത്തു. തനിക്ക് സിനിമയില്‍ നിന്ന് മോശം ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ടെന്ന് നേഹ പറയുന്നു.

അമ്മയ്ക്ക് ആദ്യം സുരക്ഷിതമായി ജീവിക്കാനുള്ള വഴിയൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം. ബെംഗളൂരു ക്ലബ് മഹീന്ദ്ര ഹോളിഡേയ്സില്‍ ജോലി ചെയ്യുമ്പോഴാണ് ഫാഷന്‍ ഷോകള്‍ ചെയ്ത് തുടങ്ങുന്നത്. സിനിമകള്‍ക്കായി ഓഡിഷനും ചെയ്തു. അതില്‍ കുറെ മോശം അനുഭവങ്ങളുണ്ടായി. എനിക്ക് നല്ല ഉയരമുണ്ട്,എന്റേത് നല്ല കണ്ണുകളാണ്, നല്ല ഫീച്ചേഴ്സാണ് എന്നൊക്കെ പറയും.
ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരില്‍ നിന്നോ നിര്‍മ്മാതാക്കളില്‍ നിന്നോ കോ ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നോ മോശമായ ഫോണ്‍കാളുകള്‍ വരാന്‍ തുടങ്ങി. നേഹാ.നാളെ ഒരു ഷോര്‍ട്ട് ഡ്രസിട്ട് വരാന്‍ പറ്റുമോ'എന്നായിരിക്കും ചോദ്യം. എന്തിനാ ഷോര്‍ട്ട് ഡ്രസിട്ട് വരുന്നതെന്ന് ചോദിച്ചാല്‍..സിനിമയില്‍ ഗ്ളാമര്‍ റോളാണ്. മാഡം ഓഡിഷന് വന്നത് സല്‍വാര്‍ കമ്മീസിട്ടിട്ടല്ലേ..എന്നായിരിക്കും മറുപടി.
വെസ്റ്റേണ്‍ കോസ്റ്റ്യൂംസ് സ്ക്രീനില്‍ കാണാന്‍ ഭംഗിയാണ്. പക്ഷേ നേരില്‍ കാണാന്‍ അങ്ങനെയല്ല.'ഞാനവരോട് പറഞ്ഞു. പലയിടത്ത് വച്ച് നേരില്‍ കാണാമെന്ന് പറഞ്ഞ് പിന്നെയും അവര്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. പിന്നീടാണ് അതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് മനസിലായതെന്നും നേഹ പറയുന്നു.