ഇതാണ് തന്റെ നല്ല പാതി, നിമിഷ സജയനെ ചേര്‍ത്തുപിടിച്ച ഈ ചുള്ളന്‍ പയ്യന്‍ ആരാണ്?

Updated: Friday, December 4, 2020, 13:20 [IST]

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ തിരഞ്ഞ ചോദ്യമാണ് രജിഷ നിമിഷ സജയന്‍ ഡേറ്റിങിലാണോ എന്ന്? കാമുകനൊപ്പമുള്ള ഫോട്ടോവാണോ ഇതെന്ന്? നിമിഷ ഒരു പയ്യനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതാണ് എന്റെ നല്ല വശം എന്നാണ് ക്യാപ്ഷന്‍. ഇരവരും ചേര്‍ത്തുപിടിക്കുന്നതും നിമിഷയെ വാരിപുണരുന്നതുമായ ഫോട്ടോയാണ് പുറത്തുവന്നത്.

 ഇതാരാണ് ഈ ചുള്ളന്‍ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അത് മറ്റാരുമല്ല അന്റോണിയോ ആകീല്‍ എന്ന യുവാവാണ്.  ഇംഗ്ലീഷ് നടനാണ് അന്റോണിയോ ആകീല്‍. നിമിഷയുടെ യു കെ യില്‍ ഉള്ള സുഹൃത്തുക്കളില്‍ ഒരാള്‍ ആണ്. ഈറ്റന്‍ ബൈ ലയണ്‍സ് എന്ന 2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കൂടിയാണ് അന്റോണിയോ ശ്രദ്ധ നേടാന്‍ തുടങ്ങിയത്. ഇംഗ്ലണ്ടില്‍ തന്നെയാണ് താരം ജനിച്ചു വളര്‍ന്നത്. എന്നാല്‍ ഇന്ത്യന്‍ ഭാഷയായ ഹിന്ദിയും പഞ്ചാബിയുമെല്ലാം താരത്തിന് അറിയാം.

അവള്‍ ഇവിടെ എത്തിയെന്നു പറഞ്ഞ് അന്റോണിയോ അകീലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. യുകെയില്‍ നിന്നുള്ള ഫോട്ടോയാണിത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ കൂടി അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നിമിഷ സജയന്‍.