പെണ്ണിനെ കെട്ടി ജീവിക്കാനല്ല വേര്‍പിരിഞ്ഞത്, ഞാന്‍ എന്നും ഒരു ഗേ ആയിരിക്കും, തുറന്നുപറഞ്ഞ് നിവേദ്

Updated: Friday, November 27, 2020, 11:37 [IST]

കേരളത്തിലെ രണ്ടാമത്തെ സ്വവര്‍ഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ച വിവാഹം. എന്നാല്‍, അതിന് അത്ര ആയുസ്സുണ്ടായില്ലെന്ന് മാത്രം. യഥാര്‍ഥത്തില്‍ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് നിവേദ്. ഒരു പെണ്ണിനെ കെട്ടി ജീവിച്ചുകൂടെ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാന്‍ എന്നും ഒരു ഗേ ആയിരിക്കും, അതില്‍ മാറ്റമില്ലെന്നും തുറന്നു പറയുകയാണ് നിവേദ്..

നിവേദിന്റെ വാക്കുകളിലേക്ക്...


പല തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. അതില്‍ പകുതിയും സത്യമല്ല. ഞാന്‍ പറഞ്ഞുവെന്ന തരത്തിലാണ് എല്ലാം വരുന്നത്. ഞാനും റഹീമും വേര്‍പിരിഞ്ഞു എന്നത് സത്യമാണ്. പക്ഷേ ഞാനൊരിക്കലും റഹീമിനെ കുറ്റപ്പെടുത്തുകയോ റഹീം എന്റെ ജീവിതം നശിപ്പിച്ചെന്നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. 

Advertisement

10 ദിവസം ബെംഗളൂരുവില്‍ ഒരുമിച്ച് ജീവിച്ചു. അതിനു ശേഷം റഹീം യുഎഇലേക്ക് മടങ്ങി. ഞാന്‍ ബെംഗളൂരുവിലും. പിന്നീട് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഞങ്ങള്‍ നല്ല ബന്ധത്തിലായിരുന്നു.

പക്ഷേ അതിനു ശേഷം ഒരു നാലു മാസക്കാലത്തോളം റഹീം എന്നെ വിളിക്കാതെയായി. ഒരു കോണ്‍ടാക്ടും ഇല്ല. ഞാന്‍ തകര്‍ന്നു എന്നത് സത്യമാണ്. മാനസികമായി സമ്മര്‍ദം അനുഭവിച്ചു.

നാലുമാസത്തിന് ശേഷം ഈ ഓണത്തിന് റഹീം എനിക്ക് വീണ്ടും മെസേജ് അയച്ചു. നമ്മള്‍ ചേര്‍ന്ന് പോകില്ല. നമുക്ക് പിരിയാം എന്ന്. ആദ്യം വിഷമം തോന്നി. പിന്നെ ഞാന്‍ അത് ഉള്‍ക്കൊണ്ടു. കാരണം റഹീം അത് എന്നോട് തുറന്നു പറഞ്ഞല്ലോ.

എന്നോട് മറച്ചുവച്ച് വഞ്ചിച്ചില്ലല്ലോ. ഇപ്പോള്‍ ഞാനിത് തുറന്നു പറയാന്‍ കാരണം എല്ലാവരും എന്നെ ആദ്യം കാണുമ്‌ബോള്‍ ചോദിക്കുക റഹീമിനെക്കുറിച്ചാണ്. എനിക്ക് അറിയില്ല എന്ന് പറയുമ്‌ബോള്‍ അത് എന്നെ കൂടുതല്‍ വിഷമത്തിലാക്കും. തുറന്നു പറഞ്ഞാന്‍ പേരുദോഷം ഉണ്ടാകുെമന്ന് ഒന്നും ചിന്തിക്കുന്നില്ല. ഞാനും റഹീമും പിരിഞ്ഞു എന്ന് തന്നെ ഇപ്പോള്‍ പറയുന്നു.

പിന്നെ എനിക്ക് കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടെന്നും അത് റഹീം സമ്മതിക്കാത്തതാണ് പിരിയാന്‍ കാരണമെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. ഐവിഎഫ് വഴി കുട്ടിയെ വേണമെന്ന ആഗ്രഹം ഞാന്‍ റഹീമിനോട് പറഞ്ഞിരുന്നു. 

Advertisement

അതിന് എന്റെ സുഹൃത്ത് വാടകഗര്‍ഭധാരണത്തിനായി മുന്നോട്ട് വരികയും ചെയ്തു. പക്ഷേ റഹീം അന്ന് പറഞ്ഞത് ഇപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കേണ്ട എന്നാണ്. അതെനിക്ക് വിഷമമുണ്ടാക്കി എന്നത് സത്യമാണ്. പക്ഷേ ഞങ്ങള്‍ പിരിഞ്ഞത് അതുകാരണമല്ല. ഒരു ദാമ്ബത്യ ബന്ധത്തിന് ഇനി സാധ്യമല്ല എന്ന കാരണം തന്നെയാണ്. റഹീം അത് എന്നോട് തുറന്നു പറഞ്ഞു.

റഹീം ഇപ്പോള്‍ യുഎഇയിലാണ്. എനിക്ക് റഹീമിനോടോ തിരിച്ചോ യാതൊരു ശത്രുതയുമില്ല. എനിക്കുറപ്പുണ്ട്. റഹീമിന് ഒരു അത്യാവശ്യം വന്നാല്‍ ആദ്യം എന്നെയാകും വിളിക്കുക എന്ന്. ഞാനിപ്പോള്‍ ബെംഗളൂരുവിലാണ്.

ഈ സംഭവം ഏറെ വേദനിപ്പിച്ചത് എന്റെ അച്ഛനെയും അമ്മയെയുമാണ്. കാരണം അവര്‍ കൊച്ചിയിലാണ്. എല്ലാവരും അവരോട് ഇതേക്കുറിച്ച് ചോദിക്കും. ആദ്യം ഞങ്ങളുടെ ബന്ധത്തെ എതിര്‍ത്തെങ്കിലും പിന്നീട് അവര്‍ അത് സ്വീകരിച്ചതാണ്.

രണ്ടു വീട്ടുകാരും. എന്തായാലും ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഒരു പെണ്ണിനെ കെട്ടി ജീവിച്ചുകൂടെ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാന്‍ എന്നും ഒരു ഗേ ആയിരിക്കും, അതില്‍ മാറ്റമില്ല.

പിന്നെ പുതിയ ബന്ധമായോ എന്ന് ചോദിക്കുന്നവരോട്.. 'ഡേറ്റിങ്ങിലാണ്. കൂടുതല്‍ പറയാനായിട്ടില്ല എന്നാണ് മറുപടി. ഇല്ലാത്ത വാര്‍ത്തകള്‍ വളച്ചൊടിച്ച തലക്കെട്ടുകളോടെ കൊടുക്കരുതെന്നാണ് നിവേദിന്റെ അപേക്ഷ.

Latest Articles