പ്രണയിച്ചു നടക്കാൻ സമയമില്ല... ആഗ്രഹം സിനിമാ സംവിധാനം. മനസ്സ് തുറന്ന് നിവേദ തോമസ്!!!

Updated: Wednesday, September 16, 2020, 20:48 [IST]

വെറുതേയല്ല ഭാര്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാരമാണ് നിവേദ തോമസ്. സൺ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത മൈ ഡിയർ ഭൂതം എന്ന കുട്ടികളുടെ സീരിയലിൽ അഭിനയിച്ചാണ് നിവേദ അഭിനയരംഗത്തേയ്ക്ക് എത്തിയത്. തന്റെ ആദ്യ സിനിമയിലൂടെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് ലഭിച്ചത്. മലയാളത്തിനു പുറമേ ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി നിവേദ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

 

ഇന്ത്യൻ സിനിമയിൽ മെഗാ സ്റ്റാറുകളായ കമൽഹാസന്റേയും രജനീകാന്തിന്റേയുമൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ പ്രേക്ഷകർക്കൊപ്പം പങ്ക് വച്ചിരുന്നു വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും താരം മനസ്സ് തുറന്നു. എന്നാൽ അതിന് താരത്തിന്റെ മറുപടി ഇതായിരുന്നു. 

 

ഇപ്പോൾ പ്രണയിക്കാനോ വിവാഹം ചെയ്യാനോ സമയമില്ല. സിനിമാ അഭിനയത്തിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. വിവാഹത്തിന് സമയമാകുമ്പോൾ അത് നടക്കും. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് മോഹമുണ്ട്. അതിനായി ക്യാമറയ്ക്ക് മുൻപിലും പിന്നിലും നടക്കുന്ന കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ് താൻ എന്നാണ് താരത്തിന്റെ മറുപടി.