ഇനി ബിക്കിനി ഷൂട്ടില്ല, നടി സമാന്ത പറയുന്നു
Updated: Monday, November 30, 2020, 14:43 [IST]

മാലിദ്വീപിലെ അവധി ആഘോഷങ്ങളൊക്കെ കഴിഞ്ഞ് നടി സമാന്തയും നാഗ ചൈതന്യയും നാട്ടില്‍ തിരിച്ചെത്തി. നിരവധി കാഴ്ചകളാണ് മാലിദ്വീപില്‍ നിന്നും സമാന്ത പങ്കുവെച്ചിരുന്നത്. സമാന്തയുടെ ബിക്കിനി ഫോട്ടോസായിരുന്നു ഏറെ വൈറലായത്. വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.


ഇനി ബിക്കിനി ഷൂട്ട് ഇല്ലെന്ന് പറഞ്ഞാണ് മാലിദ്വീപിലെ അവസാന ഫോട്ടോ പങ്കുവെച്ച് സമാന്ത കുറിച്ചത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഇങ്ങനെയൊരു പോസ്റ്റ്.
സമാന്തയും നാഗചൈതന്യയും ഒന്നിച്ച് വേഷമിടുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണിപ്പോള്‍. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയും കേന്ദ്ര കഥാപാത്രമാകുന്നുണ്ട്.
നയന്‍താരയും വിജയ് സേതുപതിയും ഒന്നിക്കുന്ന കാതു വാകുല രെണ്ടു കാതല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങും ഉടന്‍ ആരംഭിക്കും. ഈ ചിത്രത്തിലും സമാന്ത പ്രധാന വേഷം അഭിനയിക്കുന്നുണ്ട്. വിഗ്നേശ് ശിവന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു.