അല്ലു അര്‍ജുനൊപ്പമുളള ചിത്രം പങ്കുവെച്ച്‌ ഒമര്‍ലുലു, അപ്പോ എല്ലാം പറഞ്ഞ പോലെ പവർസ്റ്റാർ കഴിഞ്ഞ് ഒരു പൊളി പൊളിക്കാം

Updated: Thursday, October 22, 2020, 08:24 [IST]

യൂത്തൻമ്മാരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. തൊട്ടതെല്ലാം വൈറൽ ആക്കുന്ന ഒമർ ലുലു ആദ്യമായി ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് .ഒമർ ലുലു ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Advertisement

 

പവര്‍ സ്റ്റാര്‍ കഴിഞ്ഞാല്‍ 'അല്ലു അര്‍ജ്ജുനെ' നായകനാക്കിയോ ഗസ്റ്റ് റോളില്‍ കൊണ്ടു വന്നോ ഒരു സിനിമ ഒമര്‍ ലുലു സംവിധാനം ചെയ്യുമെന്നാണ് ആരാധകരുടെ ചര്‍ച്ചകള്‍.

അതേസമയം ഒരു ആക്ഷന്‍ എന്റര്‍ടൈയിനറായാണ് പവര്‍ സ്റ്റാര്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഹോളിവുഡ് താരം ലൂയിസ് മാന്റിലോറാണ് ചിത്രത്തില്‍ പ്രതിനായകനായി വരുന്നത്. അബു സലിം, ബാബുരാജ്, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Advertisement