ഞാൻ ഗിന്നസ് പക്രുവിന്റെ മകളാണെന്ന്എവിടെ പോയാലും സ്വയം പരിചയപ്പെടുത്തി ദീപ്ത കീർത്തി: മകളെ കുറിച്ച് വാചാലനായി ഗിന്നസ് പക്രു!!!!

Updated: Saturday, September 5, 2020, 17:26 [IST]

വിവാഹം കഴിഞ്ഞാൽ തനിക്ക് കുട്ടികളുണ്ടാവില്ലെന്ന് അധിക്ഷേപിച്ച ആളുകൾക്കു മുന്നിൽ തന്റെ മകളെ കുറിച്ച് വാചാലനായി ഗിന്നസ് പക്രു. എന്നാൽ തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് ഈ കലാകാരൻ. മകളെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ് ഈ അച്ഛന്. 2006 മാർച്ചിലാണ് ഗിന്നസ് പക്രു ഗായത്രി മോഹനെ വിവാഹം ചെയ്യുന്നത്. ഭാര്യയ്ക്കു സാധാരണ പോലെ നല്ല ഉയരമുണ്ട്. അങ്ങളുടെ ദാമ്പത്യം ഒരു വർഷത്തിലധികം നീണ്ടു പോകില്ലെന്ന് പലരും കളിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അതുപോലെ ഇവർക്ക് കുട്ടികളുണ്ടാവിന്നും പറഞ്ഞവരുണ്ട്. എന്നാൽ 2009ൽ ഇരുവര്ഡക്കും ഒരു പെൺകുഞ്ഞ് പിറന്നു.

 

ദീപ്ത കീർത്തി എന്നാണ് മകളുടെ പേര്. തന്റെ മകളെ പറ്റി പറയുമ്പോൾ നൂറുനാവാണ് ഈ അച്ഛന്. ദീപ്തയ്ക്കു മുൻപും ഇവർക്ക് ഒരു കുഞ്ഞു പിറന്നെങ്കിലും രണ്ടാഴ്ച മാത്രമേ ആ കുഞ്ഞിന് ആയുസ്സുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായിരുന്ന സമയങ്ങളിലും തന്റെ ഭാര്യാണ് താങ്ങായി ഉണ്ടായിരുന്നത്. തന്റെ അമ്മയും തന്നോടൊപ്പം കൂട്ടായി ഉണ്ടായിരുന്നു വെന്നും പക്രു പറയുന്നു. ഇപ്പോൾ ഗിന്നസ് പക്രുവിന്റെ മകളാണ് താൻ എന്ന് പറഞ്ഞാണ് ദീപ്ത സ്വയം പരിചയപ്പെടുത്താറെന്ന് പക്രു പറയുന്നു.  അച്ഛനെക്കാൾ വളർന്നു മകളും ഇപ്പോൾ സെലിബ്രിറ്റിയാണ്. മകൾക്കൊപ്പമുള്ള ഫോട്ടോഷൂട്ടുകൾ നേരത്തെ ആരാധകർക്കിടയിൽ വൻ പ്രചാരം നേടിയിരുന്നു. എവിടെയെങ്കിലും പോയാൽ തന്നോടൊപ്പം തന്നെ ഉണ്ടാവും. തങ്ങൾ തമ്മിൽ കളിക്കുന്നത് കണ്ടാൽ മറ്റുള്ളവർക്ക് തമാശയായിതോന്നുമെങ്കിലും ഞങ്ങൾ കട്ട സീരിയസ്സാണെന്ന് പക്രു പറയുന്നു.

 

മകൾ അവളുടെ കൂട്ടുകാരെ എല്ലാവരേയും തനിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും അവരെ ഫോണിൽ വിളിച്ചു തന്നിട്ട് സംസാരിക്കാൻ പറയും. റൺ കേരള റൺ എന്ന പരിപാടിയുടെ ചോറ്റാനിക്കരയിലെ ഉദ്ഘാടനത്തിനായി തന്നെയാണ് സംഘാടകർ തിരഞ്ഞെടുത്തത്. ഈ കാര്യ വീട്ടിൽ അവതരിപ്പിക്കുമ്പോൾ തനിക്കും വരണമെന്ന വാശിയിലായുരുന്നു മകൾ എന്നാൽ അവളെ കൊണ്ടു പോകാൻ സാധിച്ചില്ല. പിറ്റേ ദിവസത്തെ പത്രത്തിൽ  ഫോട്ടോ വന്നപ്പോൾ തന്റെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോഴും ആൾ വല്യ ദേഷ്യത്തിലായിരുന്നു, അത് വലിയ ആളുകൾക്കുള്ള പരിപാടിയാണ് കുട്ടികൾക്ക് ഉള്ളതല്ല എന്ന് പറഞ്ഞപ്പോൾ, അപ്പോൾ കുട്ടിയായ അച്ഛൻ എന്താനാണ് പോയത് എന്നായി മകളുടെ ചോദ്യം.

 

അമ്പിളി അമ്മാവൻ എന്ന തന്റെ ആദ്യത്തെ ചിത്രത്തിലൂടെയാണ് കഥാപാത്രത്തിന്റെ പേരായ പക്രു അജയന്റെ ജീവിതത്തിന്റെ ഭാഗമായത്. അഭിനേതാവും, മിമിക്രി കലാകരനും മാത്രമല്ല താൻ ഒരു സംവിധായകനും തിരകഥാകൃത്തും കൂടിയാണെന്ന് താരം തെളിയിച്ചു കഴിഞ്ഞു. കുട്ടീം കോലുമാണ് അജയൻ സംവിധാനം ചെയ്ത ചലച്ചിത്രം. ഫാൻസിഡ്രസ്സ് എന്ന ചിത്രത്തിന്റെ തിരകഥാകൃത്തും നിർമ്മാതാവും അജയനാണ്.