ഗര്‍ഭിണിയായാല്‍ വയറൊക്കെ താങ്ങി പതിയെ നടക്കണം, ക്ഷീണത്തോടെ സംസാരിക്കണം, വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി നടി പാര്‍വതി

Updated: Thursday, December 3, 2020, 12:02 [IST]

ലോക്ഡൗണിനുശേഷം മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടും ഡാന്‍സുമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ താരങ്ങളാണ് പേര്‍ളി മാണിയും പാര്‍വ്വതി ആര്‍ കൃഷ്ണയും. പേര്‍ളിയുടെ ബേബി മമ്മ ഡാന്‍സുപോലെ വൈറലായിരുന്നു പാര്‍വ്വതിയുടെ ഡാന്‍സും ഫോട്ടോഷൂട്ടുമെല്ലാം. മിനിസ്‌ക്രീനില്‍ താരമായും അവതാരകയായും തിളങ്ങിയ താരമാണ് പാര്‍വ്വതി.

ആഘോഷപൂര്‍വ്വമാണ് പാര്‍വ്വതി കുഞ്ഞതിഥിയെ കാത്തിരിക്കുന്നത്. ഭര്‍ത്താവുമൊത്തുള്ള ഫോട്ടോഷൂട്ടും മെറ്റേര്‍ണിറ്റി ഡാന്‍സുമെല്ലാം വൈറലായി കഴിഞ്ഞു. എന്നാല്‍, പാര്‍വ്വതിക്കും ഇതിനിടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി പാര്‍വ്വതി രംഗത്തെത്തി.

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് ഉന്മേഷവും മസില്‍സിന് ഫ്ളെക്സിബിലിറ്റിയുമാണ് ആണ് നൃത്തം നല്‍കുന്നത്. വളരെക്കുറച്ച് പേര്‍ക്കാണ് വീഡിയോ കണ്ടിട്ട് പ്രശ്‌നം തോന്നിയത്. അവരുടെ കാഴ്ചപ്പാടാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നം. നമ്മള്‍ സിനിമയിലൊക്കെ കാണും പോലെ ഗര്‍ഭിണിയായാല്‍ വയറൊക്കെ താങ്ങി പതിയെ നടക്കണം പതിയെ ഇരിക്കണം ക്ഷീണത്തോടെ സംസാരിക്കണം എന്നൊക്കെയാണ് അവര്‍ ചിന്തിക്കുന്നത്. അതല്ല യാഥാര്‍ഥ്യം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് കുഴപ്പമില്ലെങ്കില്‍ നൃത്തം ചെയ്യുന്നതു കൊണ്ടൊന്നും യാതൊരു കുഴപ്പവുമില്ലെന്നും പാര്‍വ്വതി പറയുന്നു.