'സ്ക്രിപ്റ്റ് കേട്ട ശേഷം അത് എനിക്ക് ചെയ്യാന്‍ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂര്‍വ്വം പറഞ്ഞു.' ; വിവാദം ആറി തണുത്തപ്പോള്‍ 'വ്യക്തിപരമായ മറുപടി'യുമായി പാര്‍വ്വതി തിരുവോത്ത് രംഗത്ത്

Updated: Tuesday, July 14, 2020, 13:59 [IST]

വിധു വിന്‍സെന്റ് സിനിമാ മേഖലയിലെ സ്ത്രീകളെ പിന്തുണയ്ക്കാന്‍ എന്ന പേരില്‍ ആരംഭിച്ച WCCയില്‍ നിന്ന് രാജി വെച്ചതും, WCCക്ക് അയച്ച രാജിക്കത്ത് പരസ്യമായി പോസ്റ്റു ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ നടിയും, സംവിധായകയും, WCCയിലെ പ്രധാന അംഗങ്ങളില്‍ ഒരാളായ ഗീതു മോഹന്‍ദാസിനെ കുറിച്ചും വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രശ്നങ്ങളെല്ലാം ഒന്ന് ആറി തണുത്തപ്പോള്‍ പാര്‍വ്വതി തിരുവോത്ത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ 'വ്യക്തിപരമായ' മറുപടിയുമായി എത്തിയിരിക്കുകയാണ്.

പാര്‍വ്വതി താന്‍ ഒരു സ്ക്രിപ്റ്റുമായി ചെന്നപ്പോള്‍ ഒരു നോ പോലും പറയൊതെ തന്നെ ആവഹേളിച്ചിരുന്നുവെന്ന് വിധു വിന്‍സെന്റ് പറഞ്ഞിരുന്നു. അന്ന് ഉണ്ടായിരുന്ന സൈബര്‍ ആക്രമണം തന്നെ തളര്‍ത്തിയിരുന്നുവെന്നും, പിന്നീട് തന്നെക്കൊണ്ട് ആ വേഷം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞിരുന്നുവെന്നും പാര്‍വ്വതി പറയുന്നു.

പാര്‍വ്വതി തിരുവോത്തിന്റെ കുറിപ്പിന്റെ ആദ്യ ഭാഗം ഇങ്ങനെയാണ് :

'ഇതിന് മുമ്പ് ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതാന്‍ ഇരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം മുഴുവനും ഒരു മഹാമാരിയെ നേരിടാന്‍ ശ്രമിച്ചുകൊണ്ട് ഇരിക്കുന്ന ഈ സമയത്ത്, ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്. ഞാനും വിധുവും തമ്മില്‍ പരസ്പരം സംസാരിച്ച് വ്യക്തത വരുത്താമായിരുന്ന ഒരു വിഷയം ആയിരുന്നിട്ടും, വിധു തന്റെ കത്ത് പരസ്യമാക്കിയതോടെയാണ് ഇങ്ങനെ ഒരു തുറന്ന പ്രസ്താവന എനിക്കും നടത്തേണ്ടി വരുന്നത്. 

അധികം വൈകാതെ തന്നെ വിധു തന്റെ സ്ക്രിപ്റ്റ് റൈറ്ററെയും കൂട്ടി 'ഉയരെ'യുടെ സെറ്റില്‍ വരികയും ഞാന്‍ സ്ക്രിപ്റ്റ് കേള്‍ക്കുകയും ചെയ്തു. സ്ക്രിപ്റ്റ് കേട്ട ശേഷം അത് എനിക്ക് ചെയ്യാന്‍ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂര്‍വ്വം പറഞ്ഞു.'

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക .