അമ്മേടെ മുത്തേ എന്നു പറഞ്ഞ് തലോടി കൊണ്ട് പേര്‍ളി മാണി: എന്റെ കെട്ടിയോള്‍ അഞ്ചെണ്ണം പെറ്റു, ഇങ്ങനെ വെറുപ്പിച്ചിട്ടില്ലെന്ന് വിമര്‍ശകര്‍

Updated: Wednesday, December 2, 2020, 16:20 [IST]

നടിയും അവതാരകയുമായി പേര്‍ളി മാണിയുടെ ഗര്‍ഭമാണ് ഇവിടെ ചര്‍ച്ചാ വിഷയം. ഗര്‍ഭകാലത്തെ ഫോട്ടോഷൂട്ടുകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അമ്മേടെ മുത്തേ.. എന്നു പറഞ്ഞ് വയറ് തലോടി ഇരിക്കുന്ന ക്യൂട്ട് ഫോട്ടോയാണ് പേര്‍ളി ഷെയര്‍ ചെയ്തത്. എന്നാല്‍, വിമര്‍ശകര്‍ വെറുതെ വിട്ടില്ല.

എന്റെ കെട്ടിയോള്‍ അഞ്ചെണ്ണം പെറ്റെന്നും ഇന്നേവരെ സോഷ്യല്‍ മീഡിയയില്‍ ഇട്ടു വൈറല്‍ ആക്കിയിട്ടില്ലെന്നുമൊക്കെയാണ് കമന്റുകള്‍. എന്നാല്‍ അതൊക്കെ ഓരോരുത്തരുടെയും പേഴ്‌സണല്‍ കാര്യമാണെന്ന് പറഞ്ഞ് പേര്‍ളിയെ പിന്തുണയ്ക്കുന്നവരുമുണ്ട്.

ജീവിതത്തില്‍ എപ്പോഴാണ് ഏറ്റവും സന്തോഷമായിരിക്കാന്‍ കഴിയുക എന്ന ചോദ്യത്തിന് ഇപ്പോഴാണ് തനിക്ക് ഉത്തരം കിട്ടിയതെന്നും പേര്‍ളി കുറിക്കുന്നു.