പേര്‍ളി മാണി വെറുപ്പിക്കുകയാണോ? ഗര്‍ഭകാല ഫോട്ടോ പോസ്റ്റുകളുടെ പൂരം
Updated: Monday, November 30, 2020, 10:49 [IST]

പ്രണയവും ഇപ്പോഴത്തെ ജീവിതവും ഒന്നും രഹസ്യമാക്കി വെക്കാന്‍ പറ്റുന്നില്ലല്ലോ എന്ന് പറഞ്ഞ പേര്‍ളി മാണി തന്നെ ഗര്‍ഭകാലത്തെ ഫോട്ടോഷൂട്ടുകള്‍ നിറച്ച് വെറുപ്പിക്കുന്നുവെന്ന് ആരാധകര്‍. നെഗറ്റീവ് കമന്റുകള്‍ തന്നെ വേദനിപ്പിക്കാറില്ല, എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ കുറച്ച് വേദനയുണ്ടാക്കി എന്നു പറഞ്ഞിരുന്നു പേര്‍ളി. എന്നിട്ടും പേര്‍ളി ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിയില്ല.

ബേബി മമ്മ ഡാന്സിനുപിന്നാലെ വീണ്ടും പേര്ളിയുടെ ഫോട്ടോ നിറയുകയാണ്. പൂര്‍ണ ഗര്‍ഭിണിയായിരിക്കുകയാണ് പേര്‍ളി. പൂര്‍ണ വയറുമായുള്ള ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഈ അവസ്ഥയിലും പേര്‍ളിക്ക് എങ്ങനെ ഡാന്‍സ് കളിക്കാന്‍ സാധിക്കുന്നുവെന്നാണ് പല അമ്മമാരും ചോദിക്കുന്നത്. എന്നാല്‍, പേര്ളിയുടെ കുഞ്ഞും പേര്‍ളിയെ പോലെ ആക്ടീവ് ആയിരിക്കുമെന്നാണ് മറ്റു ചിലര്‍ പറയുന്നത്. നെഗറ്റീവ് കമന്റുകളും ഒപ്പം ഉണ്ട്.
തുടക്കത്തില്‍ ഞാന്‍ കരയുമായിരുന്നു, അപ്പോള്‍ എനിക്ക് സങ്കടം തോന്നി. പിന്നീട് എനിക്കത് യൂസ് ആയി. ശക്തയാകാന്‍ തുടങ്ങി. ഇപ്പോള്‍ ഇതുമൊരു തമാശയായി തോന്നുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതം നയിക്കുക. പേര്‍ളി മാണി ഫോട്ടോ ഷെയര്‍ ചെയ്ത് കുറിച്ചു.