ഒന്നും ഇപ്പോള്‍ രഹസ്യമാക്കിവെക്കാന്‍ പറ്റുന്നില്ല, ഗര്‍ഭിണിയായിരിക്കെ ഒട്ടേറെ വിഷമിച്ചുവെന്നും പേര്‍ളി മാണി

Updated: Tuesday, November 17, 2020, 11:59 [IST]

പ്രണയവിവാഹവും അതിനുശേഷമുള്ള ഗര്‍ഭകാലവും ആസ്വദിക്കുകയാണ് നടിയും അവതാരകയുമായ പേര്‍ളി മാണി. പേര്‍ളിക്ക് ഇപ്പോള്‍ ഇരട്ടി മധുരമാണ്. പേര്‍ളി അഭിനയിച്ച ബോളിവുഡ് ചിത്രം ലുഡൊ ആണ് സന്തോഷം നിറഞ്ഞ വാര്‍ത്ത. ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തില്‍ ഒരു രഹസ്യവുമില്ലെന്ന് പേര്‍ളി പറയുന്നു. തന്റെ ജീവിതം മുഴുവന്‍ ഇപ്പോള്‍ പരസ്യമാണ്. പ്രണയം, അതിനുശേഷമുണ്ടായ സംഭവങ്ങള്‍ അതുപോലെ തന്നെയാണ് ഗര്‍ഭാവസ്ഥയുമെന്ന് പേര്‍ളി മാണി പറയുന്നു. ആര്‍ജെ മൈക്കിനുമൊത്തുള്ള അഭിമുഖത്തിലാണ് പേര്‍ളി മനസ്സു തുറന്നത്.

ഗര്‍ഭിണിയായി തന്റെ ചിത്രത്തിനുവേണ്ടിയുള്ള പ്രെമോഷന്‍ നടത്തുന്ന ആദ്യ താരമായിരിക്കുന്ന ചിലപ്പോള്‍ പേര്‍ളി. സോഷ്യല്‍മീഡിയയില്‍ പേര്‍ളിയുടെ ഗര്‍ഭം ഒരു ചര്‍ച്ചാവിഷയമാണ്. ബാത്ത്ടബില്‍ നിറവയറുമായി ഫോട്ടോഷൂട്ട് നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മോശം കമന്റുകള്‍ മൈന്‍ഡ് ചെയ്യാത്ത പേര്‍ളിക്ക് അത് ഏറെ വിഷമമുണ്ടാക്കിയെന്നാണ് പറയുന്നത്.

ഇതിനുമുന്‍പും നെഗറ്റീവ് കമന്റുകള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ഞാന്‍ കാര്യമാക്കാറില്ലായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായിരിക്കെ തന്റെ കുഞ്ഞിനെ ബാധിക്കുന്ന രീതിയിലുള്ള കമന്റുകളെ തന്നെ വേദനിപ്പിച്ചെന്ന് പേര്‍ളി മനസ്സ് തുറക്കുന്നു. എങ്കിലും അത് പോസിറ്റീവായി തന്നെ എടുക്കുന്നു. ഒരു സെലിബ്രിറ്റി ആകുക എന്നത് നിസാരമല്ല, അതുകൊണ്ടുതന്നെയാണ് എല്ലാം പരസ്യമാകുന്നതും. നല്ല കമന്റുകളും മോശം കമന്റുകളും ഏറ്റുവാങ്ങാന്‍ തയ്യാറായിരിക്കണമെന്നും പേര്‍ളി പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

ഒരു മകളെന്ന നിലയില്‍ പത്തില്‍ എട്ട് മാര്‍ക്ക് കൊടുത്ത പേര്‍ളി ഒരു ഭാര്യയെന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് കൊടുക്കുമെന്നും പറയുന്നു. ഒരു നല്ല അമ്മയാകാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. തനിക്ക് കുഞ്ഞുങ്ങളോട് പ്രത്യേക ഇഷ്ടമാണെന്നും പേര്‍ളി പറയുന്നു. തനിക്ക് കൂടുതലും കുട്ടി ഫാന്‍സാണ് ഉള്ളതെന്നും പേര്‍ളി പറയുന്നു. പേര്‍ളിയുടെ അഭിമുഖം കാണാം....