വീണ്ടും ഫോട്ടോഷൂട്ടുമായി അനാർക്കലി മരക്കാർ... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!!

Updated: Saturday, September 12, 2020, 05:29 [IST]

ആനന്ദം എന്ന ചിത്രം കണ്ടവർക്ക് മറക്കാൻ സാധിക്കാത്ത ഒരു മുഖമാണ് അനാർക്കലി മരക്കാറിന്റേത്. അതാണ് താരത്തിന്റെ ആദ്യ ചിത്രവും. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. അനാർക്കലി ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകശ്രദ്ധ നേടിയവയാണ്

 

സിനിമകളെക്കാളുപരി പ്രേക്ഷകർ അനാർക്കലിയെ അറിയുന്നത് തന്റെ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ്. സാമൂഹ്യമാധ്യമങ്ങളിൽ താരം സജ്ജീവമാണ്. ഒപ്പം ചില വിവാദങ്ങളും താരം ഉണ്ടാക്കാറുണ്ട്. വ്യത്യസ്ഥ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളും താരം ചെയ്തിട്ടുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ചെയ്തിട്ടുണ്ട്. അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അനാർക്കലി മരയ്ക്കാറിന്റെ മറ്റൊരു ഫോട്ടോഷൂട്ട് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

 

 ഫോട്ടോഗ്രാഫർ നിധി സമീറാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ പകർത്തിയത്. നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനാർക്കലി മരക്കാർ. ബോൾഡ്  ലുക്കിലാണ് താരത്തിന്റെ ഇത്വണത്തേയും പുതിയ ഫോട്ടോ ഷൂട്ട്. ആരാധകരേയും സഹതാരങ്ങളേയും ഞെട്ടിച്ചു കൊണ്ടാണ് താരം ഫോട്ടോ ഷൂട്ട് നടത്തിയത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nidhi Sameer Tambe (@nidhitambe) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nidhi Sameer Tambe (@nidhitambe) on