ഈ ഇത്തിരി കുഞ്ഞൻ ചെടിയുടെ വില നാല് ലക്ഷം..!!

Updated: Saturday, September 12, 2020, 14:53 [IST]

ചെടികൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെയില്ല. പൂക്കളും ചെടികളും നിറഞ്ഞ തോട്ടം കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ നൽകുന്ന ഒന്നാണ്. എന്നാൽ നാല് ഇലകൾ മാത്രമുള്ള ഈ ഇത്തിരി കുഞ്ഞൻ ചെടിയുടെ വില കേട്ടാൻ നിങ്ങൾ ഞെട്ടും. എന്തെന്നാൽ നാല് ലക്ഷം രൂപ. ഒരു കുഞ്ഞൻ ചെടിയ്ക്ക് ഇത്രയും വിലയോ? ന്യൂസിലാന്റിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് 8,150 ന്യൂസിലാന്റ് ഡോളർ കൊടുത്ത് ഈ ചെടി സ്വന്തമാക്കിയത്.

 

രണ്ട് നിറത്തിലുള്ള ഇലകളാണ് ചെടിയിൽ ഉള്ളത്. ഒരു ഇലയുടെ ഒരു ഭാഗം മഞ്ഞയും മറ്റേഭാഗം പച്ചയും നിറത്തിലാണ്. റാഫിഡോഫോറ ടെട്രാസ്‌പെർമ എന്നവിഭാഗത്തിൽ പെട്ട ചെടിയാണിത്. ഫിലോഡെഡ്രോ മിനിമ എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. ഇലയുടെ പച്ച നിറമുള്ള ഭാഗത്ത് പ്രകാശസംസ്ലേഷണം നടക്കും. ഒപ്പം മഞ്ഞ നിറമുള്ള ഭാഗത്ത് ചെടിയുടെ വളർച്ചയ്ക്കും, റിപ്പെയറിനു ആവശ്യമായ ഷുഗറുകൾ ഉത്പാദിപ്പിക്കുമെന്നാണ് കണ്ടെത്തൽ. 


മൂന്നു പേരടങ്ങുന്ന ഒരു കൂട്ടം ആളുകൾക്ക് വേണ്ടിയാണ് ഈ ചെടി വാങ്ങുന്നതെന്നാണ് പേര് വെളിപ്പെടുത്താത്ത ഇതിന്റെ ഉടമസ്ഥൻ പറയുന്നത്. ഞങ്ങൾ ഒരു ഉഷ്ണമേഖലാ പാരഡൈസ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കിളികളും പൂമ്പാറ്റകളും നിറഞ്ഞ് നിൽക്കുന്ന ഒരു ഉഷ്ണമേഖല ഉദ്യാനത്തിന്റെ നടുവിൽ ഒരു റസ്റ്റോറന്റ് നിർമ്മിക്കും. അതിനായി ന്യൂസിലാന്റിൽ ലഭ്യമായ എല്ലാ വിധ അപൂർവങ്ങളായ ചെടികളും ശേഖരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.