ഒറ്റ വിരൽ കൊണ്ട് പബ്ജിയെ തോൽപ്പിച്ച ഹീറോ... വിധിയെ തോൽപ്പിച്ച് ഒരു വിരലിൽ PUBG കളിക്കുന്ന ടോണി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.!! 🔥🔥

Updated: Thursday, August 27, 2020, 17:31 [IST]

മൊബൈൽ ഫോണിനോട് വളരെയധികം താത്പര്യമുള്ളവർ കേട്ടിട്ടുള്ള ഒരു ഗെയിം ആയിരുക്കും പബ്ജി. പല കളി ഭ്രാന്തന്മാർക്കും ആവേശം നൽകുന്ന ഒന്നാണിവൻ. ഒറ്റ വിരൽ കൊണ്ട് പബ്ജി കളിച്ചു ജയിച്ച ഒരു മിടുക്കനെ പരിചയപ്പെടാം. ഒറ്റ വിരൽ കൊണ്ട് പബ്ജി കളിക്കുന്ന കേരളത്തിലെ ഏക വ്യക്തിയാണ് ടോണി. എല്ലാവരും രണ്ട് കൈകൾകൊണ്ട് മൊബൈലിൽ പിടിച്ചിരുന്ന് പബ്ജി കളിച്ചപ്പോൾ ടോണി സനൽ എന്ന ഹീറോ ഒറ്റകൈ കൊണ്ടാണ് പബ്ജി കളിച്ചത്.

എറണാകുളത്ത് വച്ച് ഉണ്ടായ ഒരു ബൈക്ക് അപകടത്തിൽ ടോണിയുടെ ഇടത് കൈയുടെ ഞരമ്പ് മുറിഞ്ഞു പോവുകയും തുടർന്ന് ആ കൈയുടെ സ്വാധീനം നഷ്ടമായതും. കൈയിന്റെ കാര്യം അറിഞ്ഞപ്പോഴാണ് താൻ ജീവിതത്തിൽ അറിഞ്ഞ് കരഞ്ഞതെന്ന് ടോണി പറയുന്നു. അന്ന് ഒരുപാട് കരഞ്ഞ് തീർത്തു. കുറേ നാളുകൾ സങ്കടപ്പെട്ടിരുന്നെങ്കിലും പിന്നീട് അത് മാറ്റി വച്ച് സന്തോഷവാനായി ഇരിക്കാൻ താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ടോണി പറയുന്നു.

എല്ലാത്തിനേയും പോസിറ്റീവ് ആയി കാണണം എന്നാണ് ടോണിയ്ക്ക് എല്ലാവരോടും പറയാൻ ഉള്ളത്. എല്ലാവരും രണ്ടു കൈയിലും മൊബൈൽ പിടിച്ചു കളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഒരു തമാശയ്ക്ക് ഒറ്റ കൈ കൊണ്ട് മൊബൈലിൽ പബ്ജി കളിക്കാൻ ടോണി തീരുമാനിക്കുകയായിരുന്നു. നിരാശ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ടോണി കണ്ടെത്തുകയായിരുന്നു.

തന്റെ സങ്കടങ്ങൾ മാറ്റാൻ പബ്ജി ഗെയിമും അതിലൂടെ ലഭിച്ച കൂട്ടുകാരും തന്നെ സഹായിച്ചു എന്നതാണ് ടോണിയുടെ വിലയിരുത്തൽ. വീട്ടിൽ ഇരിക്കുന്ന സമയത്ത് സമയം പോകാനായി കൂട്ടുകാർക്കൊപ്പം കളിച്ചു തുടങ്ങിയതാണ് പബ്ജി. ഒറ്റവിരൽ കൊണ്ട് പബ്ജി കളിക്കുമ്പോൾ കളിയാക്കാൻ വേണ്ടി പറഞ്ഞതാണെന്നാണ് പലരും വിചാരിച്ചിട്ടുള്ളത്. പിന്നീടാണ് താൻ ഒറ്റ വിരൽ കൊണ്ടാണ് കളിക്കുന്നതെന്ന് എല്ലാവരും മനസിലാക്കുന്നത്.

വലിയൊരു പ്രോപ്ലെയർ ഒന്നുമല്ലെങ്കിലും തനിക്ക് പബ്ജി നൽകിയ സന്തോഷങ്ങൾക്ക് അതിരില്ല. വയ്യാതെ ഇരിക്കുമ്പോൾ പുസ്തകം വായിക്കാനും മറ്റും ഒരുപാട് പേർ പറഞ്ഞെങ്കിലും അതെല്ലാം താൻ ചെയ്യാൻ ശ്രമിച്ചു എന്നാൽ അതിനെക്കാളേറെ തനിക്ക് മാനസീകമായി സന്തോഷം നൽകിയത് പബ്ജി എന്ന ഈ കളി തന്നെയാണെന്ന് ടോണി പറയുന്നു. ഇതോടൊപ്പം സ്വന്തമായി ഒരു യൂട്യൂബ് ചാനലും ടോണിയ്ക്ക് സ്വന്തമായിട്ടുണ്ട്. സ്പാർട്ൻ ടോണി ഗെയ്മിങ് എന്നാണ് ചാനലിന്റെ പേര്.