ഉപ്പും മുളകിലേയും പൂജയുടെ ഓവർ ആക്ടിങ് കണ്ടു മടുത്തു എന്ന് ആരാധകർ. സ്റ്റാർ മാജിക്ക് നോക്കികൂടെ എന്ന് കമന്റ് !!!

Updated: Wednesday, September 9, 2020, 07:43 [IST]

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. അവതരണത്തിലെ വ്യത്യസ്ഥതകൊണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്ക് ലഭിച്ചത്. റേറ്റിങിൽ വൻ കുതിപ്പാൺ പരിപാടിയ്ക്ക് ഉണ്ടായത്. ആയിരം എപ്പിസോടുകൾ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് എതിരെ ഇപ്പോൾ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ.

 

പരമ്പരയിൽ പുതിയതായി വന്ന പൂജ ജയറാം ചെയ്യുന്ന കഥാപാത്രത്തിനെതിരെ ആണ് പ്രതിഷേധം. പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട ലച്ചു എന്ന കഥാപാത്രത്തിന് പകരമാണ് പൂജ വന്നത്. പൂജ നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ കമന്റ്. എന്നാൽ ഈ കഥാപാത്രം തന്നെ പരമ്പരയിൽ ആവശ്യമുള്ള ഒന്നല്ല എന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. ഇനി പരമ്പര കാണാനുള്ള ആഗ്രഹമില്ലെന്ന് പറഞ്ഞവരും വിമർശകരുടെ കൂട്ടത്തിലുണ്ട്.

 

 ബാലു, കേശു, നീലു, മുടിയൻ, മുടിയൻ, ശിവാനി എന്നിവർ സ്‌ക്രിപ്റ്റ് പോലുമില്ലാതെയാണ് പരമ്പരയിൽ തകർത്ത് അഭിനിയിക്കുന്നത്. ഒരു കഥ പോലും ഇല്ലാതെ കുടുംബത്തിലേയ്ക്ക് വന്നു കയറിയ കഥാപാത്രമാണ് പൂജയുടേത്. ഈ പ്രവർത്തി പരമ്പരയുടെ നിലവാരത്തെ ചോദ്യം ചെയ്തു എന്നാണ് ആരാധകരുടെ കമന്റ്. ഫ്‌ളവേഴ്‌സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലുമാണ് വിമർശകർ തങ്ങളുടെ കമന്റ് രേഖപ്പെടുത്തുന്നത്.

 

പൂജയ്ക്ക് പറ്റിയത് സ്റ്റാർ മാജിക്ക് പോലുള്ള ഷോ ആണെന്ന അഭിപ്രായത്തിലാണ് ആരാധകർ. പൂജ ചെയ്യുന്നത് ഓവർ ആക്റ്റിങ്ങ് ആണെന്നും അത് കണ്ടു മടുത്തു എന്നുമാണ് ആരാധകർ പറയുന്നത്. പൂജ ഈ പരമ്പരയിൽ നിന്ന് പിൻമാറണമെന്നും ആരാധരകർ പറയുന്നു. നിരവധി പേരാണ് ഈ ആവശ്യവുമായി എത്തിയിട്ടുള്ളത്.