ഫാഷന്‍ റാണി, പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സ്റ്റൈലന്‍ സെല്‍ഫി

Updated: Monday, December 7, 2020, 10:20 [IST]

ഫാഷന്റെ പുത്തന്‍ തലങ്ങള്‍ തേടി അലഞ്ഞ് മലയാളികള്‍ക്കുമുന്നില്‍ വ്യത്യസ്ത ഡിസൈനുകള്‍ അവതരിപ്പിക്കുന്ന പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പുതിയ ഫോട്ടോ ശ്രദ്ധേയമാകുന്നു. ഒരു മോഡേണ്‍ ലുക്കില്‍ നിന്നുള്ള സെല്‍ഫി. ലിഫ്റ്റില്‍ വെച്ചെടുത്ത സെല്‍ഫിയാണ് പൂര്‍ണിമ പങ്കുവെച്ചത്.

ജീന്‍സും ടോപ്പുമാണ് വേഷം. അതും നല്ല കിടിലം സെക്‌സി ലുക്കും. വീക്കന്റ് സെല്‍ഫി എന്നാണ് പൂര്‍ണിമ വിശേഷിപ്പിച്ചത്. തന്റെ ശരീരവടിവ് കാണിക്കുന്ന സെല്‍ഫിയാണിതെന്നും പൂര്‍ണിമ പറയുന്നു. കഴിഞ്ഞ ദിവസം ഗീതു മോഹന്‍ദാസിന്റെ മകളുടെ പിറന്നാള്‍ ആഘോഷമാക്കിയ പൂര്‍ണിമ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

ഏറ്റവും അടുത്ത സുഹൃത്താണ് ഗീതു മോഹന്‍ദാസ്. ഗീതുവിന്റെ മകള്‍ പൂര്‍ണിമയുടെ മക്കളുടെ കളിക്കൂട്ടുകാരിയുമാണ്. ഇവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ഗീതുവും പങ്കുവയ്ക്കാറുണ്ട്.