ഗർഭിണിയായ ഭാര്യയ്ക്ക് ഒരു കിലോ കുങ്കുമപ്പൂവ് വാങ്ങാൻ പോയ ഭർത്താവിന്റെ കുറിപ്പ് വൈറൽ !!!

Updated: Tuesday, September 15, 2020, 11:05 [IST]

ഗർഭിണിയായ സ്ത്രീകൾക്ക് കുങ്കുമപ്പൂവ് പാലിൽ കലക്കി നൽകുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടിലുണ്ട്. കുഞ്ഞിന് നല്ല നിറം വയ്ക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും പറയാറുണ്ട്. തന്റെ ഗർഭിണിയായ ഭാര്യയ്ക്ക് കുങ്കുമപ്പൂവ് തേടിപ്പോയ ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പോസ്റ്റ് ഇങ്ങനെ:  #കുങ്കുമപ്പൂവ്ഗർഭിണിയായപ്പോൾ എന്റെ ഭാര്യക്ക് ഒരു പൂതി. കുങ്കുമപൂവിട്ട് പാലു കുടിക്കണം. ആയിക്കോട്ടെ എന്നാൽ വാങ്ങിക്കളയാം എന്ന് ഞാനും. ഞാൻ ഇന്നേവരെ ഈ സാധനം കണ്ടിട്ടുമില്ല ഉപയോഗിച്ചിട്ടുമില്ല. പാലിൽ ഇട്ടു കുടിക്കുന്ന സാധനം ആയതു കൊണ്ട് ബൂസ്റ്റ്‌, ഹോർലിക്‌സ് പോലെ ഉള്ള എന്തേലുമായിരിക്കും എന്ന കണക്കുകൂട്ടൽ ആണ് എനിക്ക്. അങ്ങനെ കടയിൽ ചെന്നു. കടയിൽ ആണെങ്കിൽ നല്ല തിരക്കുണ്ട്. കുങ്കുമപ്പൂവുണ്ടോ എന്ന് ചോദിച്ചു. "ഉണ്ട്, എത്ര വേണം" എന്ന് കടക്കാരൻ.
ഭാര്യക്കൊരു 9 മാസം കഴിക്കാൻ ഉള്ളത് വേണമല്ലോ.

Advertisement

അതുകൊണ്ട് ഞാൻ പറഞ്ഞു "ഒരു...... ഒരു കിലോ എടുത്തോ ചേട്ടാ".മൂപ്പർ എന്നെ ഒന്ന് നോക്കി, കൂടെ കടയിൽ ഉള്ള ചിലരും.കടക്കാരൻ എന്നോട് "ഇങ്ങള് കുങ്കുമപ്പൂവ് തന്നെയാണോ ഉദ്ദേശിച്ചത്" എന്നൊരു ചോദ്യം.എനിക്കീ സാധനത്തിനെ പറ്റി ഒരു പിടിയുമില്ല എന്ന് കടക്കാരന് മനസിലാകരുതല്ലോ. അതുകൊണ്ട് ഞാൻ പറഞ്ഞു. "കുങ്കുമപ്പൂവ് തന്നെയാണ് ചേട്ടാ, ഞാനിത് സ്ഥിരം വാങ്ങുന്നതല്ലേ" അപ്പൊ കടക്കാരൻ എന്നോട്,"കുങ്കുമപ്പൂവ് ഒരുഗ്രാം, അര ഗ്രാം ഇങ്ങനെ ഒക്കെയാണ് ഉണ്ടാവുക. ഗ്രാമിന് 300 രൂപയാണ്. ഇവിടെ ഇപ്പോൾ മൊത്തം ഒരു 25 ഗ്രാം ഒക്കെയേ ഉണ്ടാവുകയുള്ളൂ". ഞാൻ വെറുതെ ഒന്ന് കൂട്ടിനോക്കി. ഗ്രാമിന് 300, അപ്പോൾ ഞാൻ പറഞ്ഞ ഒരുകിലോയ്‌ക്ക് 3 ലക്ഷം. ഉയ്യന്റമ്മേ. 

Advertisement

ചമ്മി നാണംകെടാൻ പോകുകയാണെന്ന് എനിക്ക് മനസിലായി. ഒന്നും നോക്കിയില്ല ഒരൊറ്റ തള്ളങ്ങോട്ട് കീച്ചി. "ഇവിടൊക്കെ ഇങ്ങനാണല്ലേ, കേരളത്തിൽ നിന്നും ഞാനിത് വരെ കുങ്കുമപ്പൂവ് വാങ്ങീട്ടില്ല. ദുബായിൽ നിന്നും വരുമ്പോൾ വാങ്ങിവരാറാണ്‌ പതിവ്. ഞാൻ ഇവിടെ വേറെ ഏതേലും കടയിൽ സ്റ്റോക്ക് ഉണ്ടോ എന്ന് നോക്കട്ടെ ". എന്നും പറഞ്ഞ് ഇടം വലം നോക്കാതെ ആ കടയിൽ നിന്നും മെല്ലെ കൈച്ചിലായി. ഞാൻ ഇതുവരെ ദുഫായി കണ്ടിട്ട് പോലുമില്ല. അത് വേറെ കാര്യം. എന്നിട്ട് വേറൊരു കടയിൽ ചെന്ന് കുങ്കുമ പൂവുണ്ടോ എന്ന് ചോദിച്ചു. "ഉണ്ട്, എത്രവേണം, ഗ്രാമിന് 300 രൂപയാണ്. " എന്ന് കടക്കാരൻ. പണം എനിക്കൊരു പ്രശ്നമല്ലലോ. ഞാൻ പറഞ്ഞു. "ഒരു..... അര ഗ്രാം എടുത്തോ "..... .....Lijin Cr Pasukkadav......

Latest Articles