പ്രഭുദേവ വിവാഹം ചെയ്തത് ബീഹാര്‍ സ്വദേശിയെ, ഫിസിയോതെറാപ്പിസ്റ്റുമായുള്ള രഹസ്യവിവാഹം

Updated: Friday, November 20, 2020, 13:58 [IST]

പ്രഭുദേവ വീണ്ടും വിവാഹിതനായെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രഭുദേവ ബീഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെയാണ് വിവാഹഹം ചെയ്തതെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വിവാഹം എല്ലാം രഹസ്യമായിരുന്നു.

സെപ്റ്റംബറില്‍ ഇരുവരുടെയും വിവാഹം നടന്നുവെന്നാണ് പറയുന്നത്. പ്രഭുദേവയുടെ മുംബൈയിലെ വസതിയായ ഗ്രീന്‍ ഏക്കറില്‍ വെച്ചായിരുന്നു വിവാഹം. ദമ്പതികള്‍ ഇപ്പോള്‍ ചെന്നൈയിലാണുള്ളത്. വിവാഹം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു.

താരത്തിന്റെ പുറം വേദനയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇടയിലാണ് ഇരുവരും പരിജയപ്പെടുന്നത്. കുറച്ചുകാലം ഇരുവരും ഡേറ്റിങ്ങിലായിരുന്നു. ശേഷം ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.പ്രഭുദേവ തന്റെ മരുമകളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇല്ല, ആ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. പ്രഭുദേവ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ വിവാഹം കഴിച്ചു, അവള്‍ അവന്റെ മരുമകളല്ല. ഇപ്പോള്‍ അവര്‍ ചെന്നൈയിലാണ്, അടുത്ത വൃത്തങ്ങള്‍ പറയുന്നു.

 


1995ലാണ് പ്രഭുദേവ ആദ്യവിവാഹം നടത്തുന്നത്. റംലത്തിനെയാണ് വിവാഹം ചെയ്തത്. അന്യമതസ്ഥരായിരുന്നതിനാല്‍ താരത്തെ വിവാഹം കഴിക്കുന്നതിനായി റംലത്ത് മതം മാറിയിരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികള്‍ ഉണ്ട്. 2008 ല്‍ ക്യാന്‍സര്‍ ബാധിച്ച് മൂത്ത മകന്‍ മരിച്ചു. 2010 ല്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുമായി പ്രണയത്തിലായി. നടിയുമായിട്ടുള്ള ബന്ധത്തിന്റെ പേരില്‍ റംലത്തുമായി 2011 ല്‍ വേര്‍പിരിഞ്ഞു. 

അന്ന് നയന്‍താരയെ അറസ്റ്റ് ചെയ്യണമെന്നും തന്റെ ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്നും കാണിച്ച് റംലത്ത് പരാതികളുമായി രംഗത്ത് വന്നിരുന്നു. നിരവധി വിവാദങ്ങള്‍ക്ക് ശേഷം പ്രഭുദേവയും നയന്‍താരയും 2012 ല്‍ ബന്ധം അവസാനിപ്പിച്ചു. പ്രഭുദേവയുമായുള്ള ബന്ധം വേര്‍പെടുത്തിയ ഉടന്‍ നയന്‍താര ഏതാനും വര്‍ഷങ്ങള്‍ സിനിമ ഉപേക്ഷിച്ചിരുന്നു.