കൊവിഡിനെക്കുറിച്ച് ഈ കുഞ്ഞ് മനസ്സിന് ഇത്രയൊക്കെ അറിയോ? അലംകൃത എഴുതിയ കവിത കണ്ട് കണ്ണുതള്ളി പൃഥ്വിരാജ്

Updated: Thursday, November 12, 2020, 16:49 [IST]

പൃഥ്വിരാജിനെ പോലെ തന്നെ മകള്‍ അലംകൃതയും മലയാളികളെ ഓരോ നിമിഷവും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. അച്ഛന്റെ മകള്‍ തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്. കൊവിഡിനെക്കുറിച്ച് ഒരു കുട്ടിക്ക് എത്രമാത്രം അറിയാമായിരിക്കും. അലംകൃതയുടെ കവിത കേട്ടാല്‍ ഞെട്ടും. ഈ കുഞ്ഞു മനസ്സിന് ഇത്രയൊക്കെ ചിന്തിക്കാനുള്ള കഴിവുണ്ടാകുമോ എന്നു തോന്നിപ്പോകാം. ആറുവയസ്സുകാരി അലംകൃത കൊവിഡിനെക്കുറിച്ച് കവിത എഴുതിയിരിക്കുന്നു.

പൃഥ്വിരാജിനും സുപ്രിയയ്ക്കും മകള്‍ അഭിമാനമാണ്. ഇരുവരും കവിത പങ്കുവെച്ചു. ഈ വര്‍ഷമെപ്പഴോ കോവിഡ് വാക്സിനക്കുറിച്ച് അല്ലിയോട് പറഞ്ഞിരുന്നതായി ഓര്‍ക്കുന്നുവെന്ന് പൃഥ്യുരാജ് കുറിച്ചു. എന്നാല്‍ അതിനു ശേഷം അതിന്റെ വിശദാംശങ്ങളറിയാന്‍ അച്ഛന്റെ പിന്നാലെ കൂടിയിരിക്കുകയായിരുന്നു മകള്‍. വാക്സിന്‍ എപ്പോള്‍ വരും ആര് തരും ആര്‍ക്കാദ്യം കൊടുക്കും എന്നുള്ള ചോദ്യങ്ങള്‍. ഇപ്പോള്‍ കവിതയും എഴുതിയിരിക്കുന്നു.

കോവിഡ് വാക്സിന്‍ പെട്ടെന്ന് വരണം. ആദ്യം കുട്ടികള്‍ക്ക് വേണം നല്‍കാന്‍. അവര്‍ പ്രധാനമാണ്. നമുക്കാഘോഷിക്കാം. കോവിഡ്, നീ നിന്റെ വീട്ടിലേക്കു പൊയ്ക്കോളൂ. എല്ലാം സാധാരണ ഗതിയിലെത്തും. ആഘോഷത്തിന് സമയമായിരിക്കുന്നു. ഇതാണ് അല്ലിയുടെ കുഞ്ഞുകവിത. കവിത ഇംഗ്ലീഷില്‍ ആണ് കെട്ടോ...

മുന്‍പും അച്ഛന് എഴുതിയ കത്ത് സുപ്രിയ പുറത്തുവിട്ടിരുന്നു. അല്ലി തന്റെ ഡാഡ്ക്ക് നല്‍കിയ നിബന്ധനകളായിരുന്നു കത്തില്‍.