ഇതാണ് എസിപി സത്യജിത്ത്, താടിയൊക്കെ വടിച്ച് മറ്റൊരു മേക്കോവറില്‍ പൃഥ്വിരാജ്

Updated: Wednesday, November 25, 2020, 11:04 [IST]

ആടുജീവിതം എന്ന ചിത്രത്തിന്റെ ഔട്ട്‌ലുക്കൊക്കെ ഒന്നു മാറ്റിപിടിച്ചിരിക്കുകയാണ് നമ്മുടെ പൃഥ്വിരാജ്. താടിയും മീശയും പൂര്‍ണമായി വടിച്ച് സുന്ദരക്കുട്ടനായി. ഇതാണ് എസിപി സത്യജിത്ത്. പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

ബുള്ളറ്റില്‍ നല്ല സ്റ്റൈലന്‍ ലുക്കിലിരിക്കുന്ന ഫോട്ടോയാണ് പൃഥ്വി പങ്കുവെച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു നടുവില്‍ പൃഥ്വിയുടെ രണ്ടാമത്തെ ചിത്രമാണിത്. അതിഥി ബാലന്‍ ആണ് ചിത്രത്തിലെ നായിക. സത്യം, കാക്കി, വര്‍ഗം, മുംബൈ പോലീസ്, മെമ്മറീസ് എന്നീ ചിത്രങ്ങളില്‍ പോലീസ് വേഷത്തില്‍ തിളങ്ങിയ താരമാണ് പൃഥ്വിരാജ്. പോലീസ് വേഷം തനിക്ക് നന്നായി ഇണങ്ങുമെന്ന് പൃഥ്വി തെളിയിച്ചതാണ്. 

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തനു ബാലക്കാണ്. ശ്രീനാഥിന്റേതാണ് തിരക്കഥ. പോലീസ് വേഷത്തില്‍ വന്നിറങ്ങുന്ന പൃഥ്വിയുടെ ഫോട്ടോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.