ഡാഡ എന്റെയാണ്, ചാടി തോളില്‍ കയറി അല്ലി, എന്നെയും പരിഗണിക്കണമെന്ന് സൊറോ

Updated: Friday, December 4, 2020, 10:58 [IST]

ഡാഡയുടെ ഷൂട്ടിങ് തിരക്ക് കഴിയുന്നത് കാത്തിരിക്കലാണ് അലംകൃതയുടെ പണി. ഡാഡ എത്തിയാല്‍ പിന്നെ ഡാഡയുടെ തോളിലാണ്. പൃഥ്വിരാജ് തന്റെ മകളെ വാരി പുണരുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരുവനന്തപുരത്തുനിന്ന് കോള്‍ഡ് കേസ് ഷൂട്ടിങില്‍ നിന്ന് എത്തിയ പൃഥ്വി തിരിച്ചെത്തിയിരിക്കുന്നു.

അല്ലി അച്ഛന്റെ കൊഞ്ചല്‍ ഏല്‍ക്കുമ്പോള്‍ നിലത്ത് കാലില്‍ തൂങ്ങി പിടിച്ചിരിക്കുകയാണ് വീട്ടിലെ മറ്റൊരു അംഗം. അത് പൃഥ്വിയുടെ സൊറോ ആണ്. ഡാഡ എന്റെയാണെന്ന ഭാവത്തില്‍ അല്ലി തോളില്‍ കിടക്കുമ്പോള്‍ തന്നെയും പരിഗണിക്കണമെന്ന ഭാവത്തിലാണ് സൊറോ.

ക്യൂട്ട് ചിത്രമാണ് സുപ്രിയ ഷെയര്‍ ചെയ്തിരിക്കുന്നത്. സൊറോ എന്ന നായക്കുട്ടി അടുത്തിടെ പൃഥ്വിരാജിന്റെ കുടുംബത്തോടൊപ്പം ചേര്‍ന്നതാണ്. തന്റെ രണ്ടാമത്തെ കുഞ്ഞെന്നാണ് സൊറോയെക്കുറിച്ച് സുപ്രിയ നേരത്തെ കുറിച്ചത്.