പ്രണയത്തെക്കുറച്ച് വലിയ പിടി ഇല്ല.. ഇതു വരെ പ്രണയിച്ചിട്ടില്ല.. മനസ്സ് തുറന്ന് പ്രിയ വാര്യർ.!!!

Updated: Sunday, September 13, 2020, 07:03 [IST]

ഒമർ ലുലുവിന്റെ അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിയ താരമാണ് പ്രിയ വാര്യർ. ഒരു ഒറ്റ കണ്ണിറുക്കൽ രംഗം കൊണ്ട് കാണികളുടെ മനസ്സിൽ കേറിയപ്പറ്റിയ താരമാണ് പ്രിയ. ഇപ്പോഴിതാ തന്റെ മനസ്സ് തുറക്കുകയാണ് താരം. തന്റെ ജന്മദിനത്തിന്റെ അന്ന് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്. ഇതു വരെ പ്രണയിച്ചിട്ടുല്ല പ്രണയത്തെ കുറിച്ച് വലിയ പിടിയില്ലെന്നുമാണ് താരം പറഞ്ഞത്.

 

അഡാർ ലൗവിൽ ഒരു ചെറിയ വേഷം ചെയ്യാൻ എത്തിയ താൻ പിന്നീട് നായികയായി മാറുകയായിരുന്നു അതിൽ വളരെധികം സന്തോഷമുണ്ടെന്നും പ്രിയ പറയുന്നു. നിരവധി അവസരങ്ങളാണ് പ്രിയയെ തേടി എത്തിയത്. ഇപ്പോൾ ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് ബോളിവുഡിൽ താരം അഭിനയിക്കുന്നത്.പ്രശാന്ത് മാമ്പുള്ളിയാണ് സംവിധായകൻ. വി.കെ. പ്രകാശിന്റെ വിഷ്ണുപ്രിയ എന്ന കന്നട ചിത്രത്തിലും ഒപ്പം അദ്ദേഹത്തിന്റെ നാല്പതുകാരന്റെ ഇരുപത്കാരി എന്ന പുതിയ മലയാള ചിത്രത്തിലും പ്രിയ അഭിനയിക്കുന്നുണ്ട്.

  

അനൂപ് മേനോനാണ് ചിത്രത്തിലെ നായകൻ. തൃശ്ശൂർ പുങ്കുന്നത്താണ് പ്രിയയുടെ വീട്. അച്ഛനും അമ്മയും, അനിയനും മുത്തച്ഛനും മുത്ശ്ശിയുമെല്ലാം അടങ്ങുന്നതാണ് പ്രിയയുടെ കുടുംബം. അഭിനയക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതിൽ കുടുംബത്തിൽ നിന്ന് പിൻതുണയും ഉണ്ടായിരുന്നു. മാത്രമല്ല മോഡലിങിലും, പാട്ടുപാടാനുമെല്ലാം താരത്തിന് താത്പര്യമുണ്ട്. നേരത്തെ വിവിധ ഫോട്ടോഷൂട്ടുകളും പ്രിയ നടത്തിയിരുന്നു. നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകർ അത് ഏറ്റെടുത്തത്.