എന്തിനാണ് നിങ്ങള്‍ മുസ്ലിമിനെ വിവാഹം ചെയ്തത്? പ്രിയാമണിയോട് ആരാധകന്റെ ചോദ്യം, മാസ് മറുപടിയുമെത്തി

Updated: Wednesday, December 2, 2020, 18:31 [IST]

തെന്നിന്ത്യയില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു പ്രിയാമണി. വിവാഹശേഷം പ്രിയാമണി അഭിനയത്തില്‍ നിന്നു മാറിനിന്നു. എങ്കിലും റിയാലിറ്റി ഷോകളില്‍ പ്രിയാമണി നിറസാന്നിധ്യമാണ്. മുസ്തഫ രാജ് എന്ന മുസ്ലിമിനെയാണ് പ്രിയാമണി വിവാഹം ചെയ്തത്.

പ്രിയാമണിയോട് ഒരു ആരാധകന്റെ ചോദ്യമാണ് വൈറലായിരിക്കുന്നത്. രക്ത് ചരിത്ര സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ, താങ്കളെന്തിനാണ് ഒരു മുസ്ലിമിനെ വിവാഹം ചെയ്തത്? പ്രിയാമണിയുടെ ഫോട്ടോവിന് വന്ന കമന്റാണിത്. അരുണ്‍ ചൗധരി എന്നയാളാണ് പ്രിയാമണിയോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്.

 

പ്രിയാമണി അതിനുള്ള മറുപടിയും നല്‍കി. ഞാന്‍ മുസ്ലിമിനെയല്ല വിവാഹം ചെയ്തത്, ഒരു ഇന്ത്യന്‍ പൗരനെയാണെന്നാണ് പ്രിയാമണി നല്‍കിയ ഉത്തരം. അതെ, പക്ഷെ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയയുണ്ടെന്നും ആരാധകന്‍ ചോദിക്കുന്നുണ്ട്.