മയക്ക് മരുന്ന കേസ്: പ്രശസ്ഥ കന്നടതാരം രാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി. റെയ്ഡ്!!!

Updated: Friday, September 4, 2020, 12:10 [IST]

ബെംഗളൂരു മയക്കുമരുന്ന് കേസിൽ കന്നട ചലച്ചിത്രത്താരം ദാഗിണി ദ്വിവേദിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടത്തുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംഘത്തിന്റെ മുൻപിൽ ഹാജരാവാൻ നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ഇല്ലാതിരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ യെലഹങ്കയിലെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡിന് എത്തിയത്. താരത്തിന്റെ സുഹൃത്തായ രവി ശങ്കർ ഇന്നലെ അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് കേസിൽ ഇയാൾക്കും പങ്കുള്ളതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 

രവി ശങ്കറിന്റെ അടുത്ത സുഹൃത്തായ രാഗിണിയ്ക്കും മയക്കു മരുന്ന് സംഘത്തിനെ പറ്റി കൂടുതൽ വിവരങ്ങളുണ്ടായേക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ചില കന്നട സിനിമാ താരങ്ങൾക്ക് മയക്കുമരുന്ന് മാഫിയയുമായി അവിശുദ്ധ ബന്ധമുണ്ടെന്നും ഇത് പോലീസ് അന്വേഷിക്കണമെന്നും നിർമ്മാതാവ് ഇന്ദ്രജിത്ത് ലങ്കേഷിന്റെ ആരോപണം ഉന്നയിച്ചിരുന്നു.   അദ്ദേഹത്തിന്റെ ആരോപണതിന് ശേഷം പോലീസ് ആദ്യമായി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് രാഗിണിയേയാണ്. ഷൂട്ടിങ് സെറ്റുകളിലും പാർട്ടികളിലും മറ്റും ചില താരങ്ങളും സംഗീതജ്ഞരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 

മയക്കു മരുന്ന് ഉപയോഗത്തെ തുടർന്ന് ആഗസ്റ്റ് 26ന് കന്നട ടെലിവിഷൻ താരം ഡി. അനിഖയേയും അവരുടെ കൂട്ടാളികളായ ആർ. രവീന്ദ്രനേയും, എം. അനൂപിനേയും നാർക്കോട്ടിക്ക് കട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ലോകേഷ് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. റോയൽ സ്യൂട്ട്‌സ് ഹോട്ടൽ അപ്പാർട്ടമെന്റിൻ വച്ച് 145 എംഡിഎംഎ ഗുളികളും 2.2 ലക്ഷം രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. കന്നടത്താരങ്ങൾ, പ്രമുഖരുടെ മക്കൾ വിദ്യാർത്ഥികൾ തുടങ്ങിയവർക്കിടയിൽ മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കന്നടയിലെ പ്രമുഖ സംഗീകജ്ഞരും ചില താരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന് അവർപറഞ്ഞു.  

മയക്കുമരുന്ന് കേസിൽ നടി സഞ്ചന ഗൽറായിയേയും ബെംഗളൂരു സെൻട്രൽ ക്രൈബ്രാഞ്ച് ഉടനെ തന്നെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. സഞ്ചനയുടെ സഹായി രാഹുൽ ഈയിടെ അറസ്റ്റിലായിരുന്നു. സിനിമാ മേഖലയിൽ നടക്കുന്ന പാർട്ടികളിൽ രാഹുലാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിനെക്കുറിച്ച് വിശമായി അറിയാനാണ് സഞ്ചനയേയും സി.സി.ബി ചോദ്യം ചെയ്യാൻ സാധ്യത.