മാലിദ്വീപില്‍ ബിക്കിനിയണിഞ്ഞ് വിശ്രമവേളകള്‍ ആനന്ദകരമാക്കി നടി രാകുല്‍ പ്രീത് സിംഗ്
Updated: Saturday, November 21, 2020, 15:55 [IST]

ബോളിവുഡ് സുന്ദരി രാകുല്‍ പ്രീത് സിംഗ് മാലിദ്വീപില്‍ വിശ്രമ വേളകള്‍ ആനന്ദകരമാക്കുകയാണ്. ബിക്കിനിയണിഞ്ഞ് യോഗ ചെയ്യുന്ന ഫോട്ടോകളും മറ്റും താരം ഷെയര്‍ ചെയ്തു. 30 വയസ്സുകാരിയായ രാകുല്‍ പ്രീത് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അവധിയാഘോഷിക്കുന്നത്. സ്വിമ്മിംഗ് സ്യൂട്ടിലും മറ്റുമുള്ള ഫോട്ടോകള്‍ പകര്‍ത്തിയത് സ്വന്തം അച്ചന് തന്നെയാണ്.

രാവിലെ ബിക്കിനിയണിഞ്ഞ് സൂര്യനെ സ്നേഹിക്കുന്ന ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തത്. ബീച്ചില്‍ നിന്നും വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന ഫോട്ടോകളും വൈറലായി. സഹോദരനൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.