നല്ല ഇനം വാസു അണ്ണൻ: വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരികെ. മകനോടൊപ്പമുള്ള ചിത്രം പങ്ക് വച്ച് രമേഷ് പിഷാരടി!!

Updated: Saturday, September 12, 2020, 14:01 [IST]

കോമഡിയുടെ കാര്യത്തിൽ രമേഷ് പിഷാരടിയെ കടത്തി വെട്ടാൻ വേറെ ആളില്ല. ഉരുളയ്ക്കുപ്പേരി പോലെയുള്ള അദ്ദേഹത്തിന്റെ മറുപടി പ്രേക്ഷകരിൽ എപ്പോഴും പൊട്ടിച്ചിരി ഉണ്ടാക്കുന്നതാണ്. വർഷങ്ങൾക്കു മുൻപ് മിമിക്ര വേദിയിൽ നിന്ന് ആരംഭിച്ച ഈ ചിരി പൂരം ഇപ്പോഴും അദ്ദേഹം തുടരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സജ്ജീവമാണ് താരം.

 

അദ്ദേഹം പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ നിരവധി ആരാധകർ ഏറ്റെടുക്കാറുണ്ട്. നർമ്മത്തിൽ പൊതിഞ്ഞ അടിക്കുറിപ്പുകൾ ചിത്രത്തിന് നൽകാൻ താരം മറക്കാറില്ല. ഇപ്പോൾ മകനോടൊപ്പമുള്ള ചിത്രം പങ്ക് വച്ചിരിക്കുകയാണ് താരം. മൂന്നു മക്കളാണ് രമേഷ് പിഷാരടിയ്ക്ക് ഉള്ളത്. അതിൽ ഏറ്റവും ഇളയ കുഞ്ഞിനൊപ്പമുള്ള ചിത്രമാണ് താരം പങ്ക് വച്ചത്. ഈ ചിത്രത്തിനു രസകരമായ ഒരു കുറിപ്പ് നൽകാൻ താരം മറന്നിട്ടില്ല.

 

നല്ല ഇനം വാസു അണ്ണൻ : വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരികെ എന്നാണ് പുതിയ ചിത്രത്തിൽ രമേഷ് പിഷാരടി എഴുതിയിട്ടുള്ളത്. ദിലീപ് നായകനായി എത്തിയ കുഞ്ഞക്കൂനൻ എന്ന ചിത്രത്തിൽ സായികുമാർ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ പേരാണ് വാസു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ കഥാപാത്രത്തിന്റെ പേരിൽ ട്രോളുകൾ ഇറങ്ങിയുരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മകനോടൊപ്പമുള്ള ചിത്രത്തിന് താരം ഇങ്ങനെ ഒരു കുറിപ്പെഴുതിയത്.