പ്രേക്ഷകർ ഏറെ കാത്തിരുന്ന രണ്ടാമൂഴും കേസ് ഒത്തു തീർപ്പായി. തിരക്കഥ എം.ടിയ്ക്ക് മടക്കി നൽകും.!!

Updated: Friday, September 18, 2020, 19:32 [IST]

ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ നായകനായ രണ്ടാമൂഴം എന്ന ചിത്രം. എന്നാൽ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങൾ ഉണ്ടായിരുന്നു. ശ്രീകുമാർ മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരക്കഥാകൃത്ത് എം.ടി. വാസുദേവൻ നായരും, ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തു തീർപ്പിലേയ്ക്ക്. എം.ടി. വാസുദേവൻ നായർക്ക് തിരക്കഥ തിരികെ നൽകാനും ശ്രീകുമാർ മേനോന് എം.ടി അഡ്വാൻസ് തുക തിരിച്ചു നൽകാനും തീരുമാനിച്ചു. ഒത്ത്തീർപ്പ് കരാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. കോടതികൾ നൽകിയ കേസുകൾ ഇരുകൂട്ടരും പിൻവലിക്കാനും തീരുമാനിച്ചു.

 

കഥയ്ക്കു തിരക്കഥയ്ക്കും പൂർണ അവകാശം എം.ടി. വാസുദേവൻ നായർക്ക് മാത്രമായിരിക്കും.യ ശ്രീകുമാർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ലെന്നും, മഹാഭാരതത്തെ കുറിച്ച് സിനിമ ചെയ്യാമെങ്കിലും ഭീമൻ കേന്ദ്രകഥാപാത്രമാകരുത്. ശ്രീകുമാർ മേനോൻ രണ്ടാമൂഴും ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. കോടതി നടപടികൾക്ക് ശേഷം പ്രതികരണം അറിയിക്കുമന്നൊണ് എം.ടി പറഞ്ഞത്. 2014 ലായിരുന്നു രണ്ടാമൂഴം സിനിമയാക്കാനായി എം.ടി.യും ശ്രീകുമാർ മേനോനും കരാർ ഒപ്പ് വച്ചത്. 

   

മൂന്ന് വർഷത്തിനുള്ളിൽ സിനിമ പൂർത്തീകരിക്കണെമെന്നായിരുന്നു കരാറിലെ പ്രധാന ഭാഗം. എന്നാൽ സിനിമ ആ സമയപരിധിക്കുള്ളിൽ പൂർത്തിയായില്ല. അതിനുശേഷമാണ് താൻ സിനിമയിൽ നിന്ന് പിൻമാറുകയാണെന്നും തിരക്കഥ തിരിച്ചുവേണമെന്നാവശ്യപ്പെട്ട് എം.ടി കേസ് നൽകുകയും ചെയ്തത്. കേസിൽ ആർബിട്രേഷൻ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ ഇരിക്കവേ ആണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്. കേസ് ഒത്തുതീർപ്പാക്കിയ വിവരം ഇരു കക്ഷികളും കോടതിയെ അറിയിക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കാൻ ഇരുന്നത്.