രജനികാന്ത് സ്‌ക്രീനില്‍ സൂപ്പര്‍ സ്റ്റാറാണ്, സ്‌ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല, ആര് വോട്ട് ചെയ്യും? വെറും കോമഡിമാത്രം, നടി രഞ്ജിനി പറയുന്നു

Updated: Friday, December 4, 2020, 11:45 [IST]

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നടി രഞ്ജിനി പറയുന്നു. അദ്ദേഹം സൂപ്പര്‍ സ്റ്റാറാണ്, എന്നാല്‍, രാഷ്ട്രീയത്തില്‍ സൂപ്പര്‍ സ്റ്റാറല്ല എന്ന നിലപാടാണ് രഞ്ജിനി വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനാണ്. സ്‌ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ്, എന്നാല്‍ യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് രഞ്ജിനി ചോദിക്കുന്നു.

സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്, വ്യത്യസ്തമാണ്. സ്‌ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എംജിആര്‍ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്. എന്നാല്‍ ഇന്ന് ടെക്നോളജിയുടെ ലോകമാണ്. ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്? 

രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, ഇല്ല വരുന്നില്ല. എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങള്‍ വെറും കോമഡിയായി. തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ട്രീയത്തില്‍ വരുന്നത് ബുദ്ധിമുട്ടാണെന്നും രഞ്ജിനി പറഞ്ഞു.

ഇപ്പോള്‍ നാട് നേരിടുന്ന ദുരന്തം ബുറെവി ചുഴലിക്കാറ്റാണ്. ജനങ്ങള്‍ ഭയത്തിലാണ്. അദ്ദേഹം ബുറേവിയെ പറ്റി ഒരു വാക്ക് ജനങ്ങളോട് പറഞ്ഞിട്ടില്ലെന്നും രഞ്ജിനി വ്യക്തമാക്കി.