പെണ്‍കുട്ടികള്‍ കാല് കാണിച്ചാല്‍ പ്രശ്‌നമാണ്, നടി രസ്‌ന പറയുന്നു

Updated: Tuesday, December 1, 2020, 15:18 [IST]

നാടന്‍ വേഷങ്ങളില്‍ എത്തിയ താരമാണ് രസ്‌ന. അനിയത്തി കുട്ടിയായിട്ടാണ് രസ്‌ന മലയാള സിനിമയില്‍ എത്താറുള്ളത്. ഊഴമെന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അനുജത്തിയായും ജോമോന്റെ സുവിശേഷത്തില്‍ ദുല്‍ഖറിന്റെ അനുജത്തിയായതും നമ്മള്‍ കണ്ടതാണ്. വിവാഹത്തോടെ രസ്‌ന അഭിനയത്തിനോട് വിടപറഞ്ഞിരുന്നു.


ഫോട്ടോഷൂട്ടുകള്‍ താരങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട് ചെയ്യണമെന്ന്. മടിച്ചിയാണ് ഞാന്‍ എന്ന് പറയുമെന്ന് രസ്‌ന പറയുന്നു. അടുത്തിടയില്‍ രസ്‌ന നടത്തിയ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. നാടന്‍ വേഷങ്ങള്‍ ചെയ്തിരുന്ന രസ്‌നയുടെ പെട്ടന്നുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ കാണിക്കുന്നത് ഇനി വരുന്ന സിനിമകളിലുള്ള വേഷങ്ങളുടെ ഭാഗമായിട്ടാണോ എന്നൊക്കെ ഉള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വന്നത്.

നിരവധി വിമര്‍ശനങ്ങളും ചിത്രത്തിന് വന്നു. ബാത്ത് ടബ്ബിലെ ആ ഷൂട്ടിന് അനുയോജ്യമായ വേഷമാണ് അന്ന് ധരിച്ചത്. തീം ഷൂട്ടിനുള്ള പ്ലാനായിരുന്നു. നേരത്തെ മോഡേണ്‍ വേഷത്തില്‍ കാണാത്തതും അനിയത്തിക്കുട്ടി ഇമേജായതിനാലുമാവും ആളുകള്‍ക്ക് അങ്ങനെ തോന്നിയത്. ലോകം എത്ര മാറിയെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചാല്‍ പ്രശ്നമുണ്ടാക്കുന്ന ആള്‍ക്കാരല്ലേയെന്നും താരം പറയുന്നു.