ദുഷ്ടയായ അമ്മായിയമ്മ, നാല് വിവാഹം കഴിച്ചതാരം, വിവാദങ്ങള്‍ക്കിടയിലും രേഖ രതീഷ് തിരക്കിലാണ്, മെലിഞ്ഞ് സുന്ദരിയായി രേഖ

Updated: Friday, November 27, 2020, 12:31 [IST]

ഇത് സീരിയല്‍ നടി രേഖ രതീഷ് തന്നെയാണോ? ഗംഭീര മേക്കോവര്‍. രേഖ കുടുംബപ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു. അമ്മയായും ദുഷ്ടയായ അമ്മായിയമ്മയായും മലയാളികളുടെ വീട്ടിലേക്ക് എന്നും എത്താറുള്ള രേഖ രതീഷ് മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു. ഫ്രോക്ക് ഇട്ട് കിടിലം ഫോട്ടോഷൂട്ടാണ് നടത്തിയിരിക്കുന്നത്.

ആയിരത്തില്‍ ഒരുവള്‍, പരസ്പരം, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പൂക്കാലം വരവായി തുടങ്ങി നിരവധി സീരിയലുകളില്‍ കേന്ദ്രകഥാപാത്രമാണ് രേഖ രതീഷ്. നാല് വിവാഹങ്ങള്‍ ചെയ്ത നടി എന്ന ഗോസിപ്പുകളും താരത്തെ വിവാദങ്ങളില്‍പെടുത്തിയിരുന്നു.  

 വിവാഹബന്ധം വേണ്ടെന്ന് വെച്ച രേഖയ്ക്ക് ഒരു മകനുണ്ട്. തന്റെ മകന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നാണ് രേഖ വിവാദങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.