എന്തിനാണ് പേരിനൊരു സംഘടന, ആര്‍ക്കൊക്കെയോ വേണ്ടി നീതി നടപ്പാക്കുന്നു, അമ്മയ്ക്കെതിരെ രഞ്ജു രഞ്ജിമാര്‍
Updated: Saturday, December 5, 2020, 13:40 [IST]

മലയാള സിനിമയില്‍ താരങ്ങളുടെയൊക്കെ അടുത്ത സുഹൃത്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡറുമായ രഞ്ജു രഞ്ജിമാര്‍. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ രഞ്ജു ഉയരങ്ങളിലെത്തി എന്നു തന്നെ പറയാം. അമ്മ സംഘടനയ്ക്കെതിരെ ഇപ്പോള്‍ പ്രതികരിക്കുകയാണ് രഞ്ജു.

എന്തിനാണ് പേരിനൊരു സംഘടന. ആര്‍ക്കൊക്കെയോ വേണ്ടി നീതി നടപ്പിലാക്കാനും, അനീതി നടപ്പിലാക്കാനുമാണ് അമ്മ എന്ന് തനിക്ക് പലപ്പോഴും തോന്നാറുണ്ടെന്നും രഞ്ജു പറഞ്ഞു.
ട്രാന്‍സ്പേഴ്സണ്‍സിന് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ട്രാന്സ്ജന്ഡര് എന്ന ലേബലുള്ള കഥാപാത്രങ്ങള്‍ മാത്രമെ സിനിമയില്‍ ലഭിക്കുന്നുള്ളു. ഇത്രയും തുല്യത പറയുന്ന സ്ത്രീ സംവിധായകര്‍ പോലും ട്രാസ്പേഴ്സണ്സിനെ അവരുടെ സിനിമയില്‍ എടുക്കുന്നില്ലെന്നും രഞ്ജു പറയുന്നു.