പ്രണയ തകര്‍ച്ചയുടെ വേദന നിയന്ത്രിക്കാന്‍ ഏറെ പാടുപെട്ടു, കൂടെ നിന്നത് വിജയ് ആണെന്ന് രശ്മിക
Updated: Thursday, November 26, 2020, 16:24 [IST]

നടി രശ്മികയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള റൊമാന്സും കെമിസ്ട്രിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. രശ്മികയുടെ വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞതാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍, ആ വിവാഹം മുടങ്ങുകയായിരുന്നു. തകര്‍ന്ന പ്രണയത്തെക്കുറിച്ച് രശ്മിക പറഞ്ഞതിങ്ങനെ...

പ്രണയ ബന്ധം പരാജയപ്പെട്ടപ്പോള്‍ കൂടെ നിന്ന് പിന്തുണ നല്‍കിയത് വിജയ് ദേവരകൊണ്ടയാണ്. രക്ഷിത് ഷെട്ടിയുമായുള്ള പ്രണയമാണ് വിവാഹ നിശ്ചയത്തിന് ശേഷം തകര്‍ന്നത്. രക്ഷിത്തുമായി പിരിഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നുപോയി. എനിക്ക് സുരക്ഷിതത്വവും പിന്തുണയുമായിരുന്നു വേണ്ടിയിരുന്നത്. അത് ലഭിച്ചത് ദേവരകൊണ്ടയില്‍ നിന്നാണ്.

പ്രണയ തകര്‍ച്ച മൂലമുള്ള വേദന നിയന്ത്രിക്കാന്‍ ഞാന്‍ ഏറെ പാടുപെടുന്ന സമയമായിരുന്നു. അപ്പോള്‍ വിജയ് ആണ് എന്നെ കൈ പിടിച്ച് ഉയര്‍ത്തിയത്. ചേര്‍ത്തു പിടിക്കാന്‍ പുറത്ത് ഒരു ലോകം കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാക്കി തന്നത് അദ്ദേഹമാണെന്നും രശ്മിക പറയുന്നു.
ഒരിക്കല്‍ സിനിമയുടെ പ്രമോഷന് വേളയില്‍ രശ്മികയോട് തകര്‍ന്ന പ്രണയത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത് വിജയ് ആയിരുന്നു.നിങ്ങളുടെ ചോദ്യം എന്താണെന്നു പോലും മനസ്സിലാകുന്നില്ല. പക്ഷേ, ഇതാരുടേയും കാര്യമല്ല. ഞാന്‍ ഉത്തരം നല്കുന്നതു പോലെ. ഇതെങ്ങനെയാണ് മറ്റൊരാളുടെ വിഷയമാകുന്നത്. ഈ ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുപോലും മനസ്സിലാകുന്നില്ല എന്നായിരുന്നു വിജയുടെ മറുപടി.