സുശാന്തിന്റെ മരണം: തങ്ങളെ എല്ലാവരും കുറ്റക്കാരായി കാണുന്നു; താനും കുടുംബവും പലപ്പോഴും ആത്മഹത്യചെയ്യുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും റിയ ചക്രവർത്തി.!!

Updated: Friday, August 28, 2020, 10:57 [IST]

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്യമഹത്യയെ തുടർന്ന് തന്നേയും കുടുംബത്തിനേയും കുറ്റക്കാരായാണ് പലരും കാണുന്നതെന്ന് റിയ ചക്രവർത്തി. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തനിക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്.  പലരും തങ്ങളെ കുറ്റക്കാരായാണ് കാണുന്നതെന്നും താനും കുടുംബവും പലപ്പോഴും ആത്മഹത്യചെയ്യുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും റിയ പറയുന്നു. തന്റേയും കുടുംബത്തിന്റെയും അഭിമാനം വ്രണപ്പെട്ടുവെന്നും പല തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും റിയ പറയുന്നു.

താൻ ഒരു സാധാരണ കുടുംബത്തിലെ അംഗമാണെന്നും സമൂഹത്തിന്റെ ബഹുമാനത്തിന് വില കൽപ്പിക്കുന്നവളാണെന്നും അവർ പറഞ്ഞു.  പല വാർത്തകൾ കേട്ട് ഉത്കണ്ഠ അധികമായി പലതവണയായി തന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും  താരം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസങ്ങളായി ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. എന്റെ കുടുംബത്തിൽ ഉള്ളവരും അത് പലപ്പോഴായി ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.

തങ്ങൾ ഒരു സാധാരണ കുടുംബത്തിലുള്ള ആളുകളാണ്. പരസ്പര ബഹുമാനം എന്നത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിത്യവും പല കഥകൾ ഞങ്ങളെ ചുറ്റിപ്പറ്റി പുറത്ത് വരുന്നുണ്ട്. അത്‌കൊണ്ട് തന്നെ തങ്ങൾക്കു പറയാൻ ഉള്ളത് ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി. ഞാൻ ദുർമന്ത്രവാദം നടത്തിയെന്നും, വിഷകന്യകയാണെന്നും പലരും ആരോപിക്കുന്നുണ്ട്. സുശാന്ത് ഒരു സ്റ്റാറാണ്, അതുകൊണ്ട് തന്നെ തന്റെ നിലപാട് എന്താണെന്ന് പലരും ചോദിച്ചു. സുശാന്തിന് നീതി ലഭിക്കണമെന്നാണ് എല്ലാവരുടേയും പോലെ എന്റേയും ആഗ്രഹം, ഒപ്പം എനിയ്ക്കും നീതി വേണം ജനങ്ങൾ എന്നെ കുറ്റക്കാരിയായാണ് ചിത്രീകരിക്കുന്നത്.

എനിക്ക് എന്റെ നിരപരാധിത്വം സ്ഥിരീകരിക്കാനുള്ള അവകാശമില്ലേ എന്നും റിയ ചോദിച്ചു. സുശാന്തിന്റെ മുൻ കാമുകി ഗുരുതരമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. നാല് വർഷമായി അവർ തമ്മിൽ സംസാരിച്ചിട്ട്. സുശാന്തിന്റെ വീട്ടിലാണ് അവർ ഇപ്പോഴും താമസിക്കുന്നത്. പലപ്പോഴും അവർ പല കാര്യങ്ങളും ആവശ്യപ്പെടുന്നുണ്ട്, ഞാനാണ് സുശാന്തിന്റെ സമ്പാദ്യം കൈകാര്യം ചെയ്യുന്നതെങ്കിൽ ഇതെല്ലാം താൻ നിർത്തിയേനെയെന്നും അവർ പറഞ്ഞു.

സുശാന്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണ വിധേയയാതിനനു ശേഷം തനിക്കും സുഹൃത്തുക്കൾക്കും നിരവധി ഭീഷണികളാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്. വധിക്കുമെന്നും, ബലാൽത്സംഗം ചെയ്യുമെന്നു പറഞ്ഞ് ദിനം പ്രതി ആയിരക്കണക്കിന് ഭീഷണികളാണ് ദിനം പ്രതി വരുന്നത്. ഈ കേസിൽ ആദിത്യ താക്കറെയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ ഫോൺനമ്പർ തന്റെ കയ്യിലില്ലെന്നും അദ്ദേഹം തന്നെ സംരക്ഷിക്കുന്നില്ലെന്നും അവർ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും അവർ സത്യം കണ്ടെത്തുമെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നും റിയ പറഞ്ഞു.

അവാർഡ് ഷോളിൽ തന്റെ പ്രകടനങ്ങൾക്ക് വേണ്ട പുരസ്‌കാരം ലഭിക്കാത്തതിൽ സുശാന്ത് വിഷമിച്ചിരുന്നുവെന്നും റിയ പറഞ്ഞു. സുശാന്തിന് എതിരെ ഉണ്ടായ മീടൂ വിവാദവും അദ്ദേഹത്തെ ബാധിച്ചിരുന്നു. ദിൽ ബേച്ചാരയിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ച സഞ്ജന സാങ്കി അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ചിരുന്നു.