ഇതെന്തൊരു അഴക്, വിവാഹമോചനത്തിനുശേഷം റിമി ടോമി മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു, ഫോട്ടോഷൂട്ടിന്റെ പൊടിപൂരം

Updated: Wednesday, November 18, 2020, 11:14 [IST]

ഗായിക റിമിടോമി തന്നെയാണോ ഇത്.. എന്തൊരു മാറ്റം. ശരീരവടിവും തിളക്കമാര്‍ന്ന ചര്‍മ്മവും മലയാളികളെ അതിശയിപ്പിക്കുന്നു. ചുരുണ്ട മുടിയും തടിചുരുണ്ട ശരീരവുമായി സ്റ്റേജ് ഷോകളില്‍ കാണികളെ കൈയ്യിലെടുക്കുന്ന ഒരു റിമിയെ മലയാളികള്‍ക്ക് പരിചിതമാണ്. ഇന്നത്തെ റിമിയുടെ രൂപ ഭംഗിയിലേക്കുള്ള മാറ്റം മലയാലികള്‍ക്ക് പെട്ടെന്ന് ഉള്‍കൊള്ളാനുമാകുന്നില്ല.

വിവാഹമോചനശേഷമാണ് റിമിയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. റിയാലിറ്റി ഷോയില്‍ ജഡ്ജസായും ഷോകള്‍ അവതരിപ്പിച്ചും ജീവിതം കളര്‍ഫുള്‍ ആക്കുകയാണ് റിമി.

 

ഓരോ ദിവസവും വ്യത്യസ്തമാര്‍ന്ന വേഷത്തിലും ഭാവത്തിലുമുള്ള ഫോട്ടോഷൂട്ടുകളും പങ്കുവയ്ക്കുന്നു. ioara couture എന്ന ഫാഷന്‍ ഡിസൈന്‍ കമ്പനിയുടെ വസ്ത്രമാണ് റിമി ധരിച്ചിരിക്കുന്നത്.