അടുത്ത ഓണത്തിന് പുതിയോരു കുഞ്ഞതിഥി കൂടി തങ്ങളുടെ വീട്ടിലെത്തുമെന്ന് റിമി ടോമി: കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് റിമിയുടെ വീഡിയോ!!!

Updated: Saturday, September 5, 2020, 12:10 [IST]

വ്യത്യസ്ഥമായ ഗാനങ്ങൾ പാടി ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ഗായികയാണ് റിമി ടോമി. പാട്ട് മാത്രമല്ല അഭിനയത്തിനും അവതാരക എന്ന നിലയിലും താരം തന്റെ വൈദഗ്ധ്യം പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്. ലോക് ഡൗൺകാലത്ത് റിമി ആരംഭിച്ച യൂട്യൂബ് ചാനലിന് നിരവധി കാഴ്ച്ചക്കാരാണ് ഉണ്ടായിരുന്നത്. തന്റെ ഓണാഘോഷങ്ങൾ ഉൾപ്പെടുത്തി ഇറക്കിയ വ്‌ളോഗിലാണ് റിമി തന്റെ പുതിയ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത്.

 

അമ്മ റാണിയേയും സഹോദരി റീനുവിനേയും ഈ വീഡിയോയിൽ റിമി പരിചയപ്പെടുത്തിയിട്ടുണ്ട്. റീനുവിന്റെ മകൻ കുട്ടാപ്പിയ്‌ക്കൊപ്പമുള്ള രസകരമായ സംഭാഷങ്ങൾ കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ മമ്മി നല്ല സംസാരി പ്രിയയാണെന്നും താൻ ഇങ്ങനെ സംസാരിക്കുന്നതിനു പിന്നിൽ മമ്മിയാണെന്നും റിമി വീഡിയോയിൽ പറഞ്ഞു. എന്നാൽ അനിയത്തി അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ലെന്നും  നന്നായി പാട്ടുപാടുമെന്നും റിമി പറഞ്ഞു. അനിയത്തിക്ക് വിശേഷമുണ്ടെന്നും അടുത്ത ഓണമാവുമ്പോഴേയ്ക്കും മറ്റൊരു അതിഥി കൂടി വീട്ടിലെത്തുമെന്ന സന്തോഷം റിമി ആരാധകരെ അറിയിച്ചു.

 

റിമിയുടെ അമ്മയും സഹോദരിയും അവരുടെ ഭർത്താവ് രാജുവും പ്രേക്ഷകർക്കായി ഓണപ്പാട്ടുകളാലപിച്ചു. ഗാനമാലപിക്കുന്നതിനിടയിൽ റിമിയുടെ അമ്മയുടെ നൃത്ത ചുവടുകളും ഉണ്ടായിരുന്നു. ഇത് പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായി. തന്റെ അമ്മയും പാട്ടിനോടും നൃത്തത്തോടുമുള്ള ആഭിമുഖ്യം നേരത്തേയും റിമി പൊതു വോദികളിൽ പറഞ്ഞിട്ടുണ്ടായിരുന്നു. കസവ് സാരിയിൽ അതീവ സുന്ദരിയായാണ് റിമി വീഡിയോയിൽ വന്നത്. റിമിയുടെ സഹോദരൻ റിങ്കു ടോമിയും  ഭാര്യ മുക്തയും വാഗമണിലാണെന്നും റിമി വിഡിയോയിൽ പറഞ്ഞു.