ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ നടി മഡോണയ്ക്ക് ആദരാഞ്ജലികള്‍!

Updated: Thursday, November 26, 2020, 15:32 [IST]

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗം ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ സംഭവിച്ചതിങ്ങനെ.. നടി മഡോണ സെബാസ്റ്റിയന് ആദരാഞ്ജലികളുമെത്തി. മഡോണയുടെ പേജിലാണ് ആദരാഞ്ജലികള്‍ എത്തിയത്.

 

ഇന്നലെ മറഡോണ മരിച്ചെന്ന വിവരം പുറത്തുവന്നതോടെയാണ് മഡോണയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലും ആര്‍ഐപി മെസേജുകളും നിറഞ്ഞത്. ചിലര്‍ മഡോണയുടെ ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് ആദരാഞ്ജലികള്‍ അറിയിച്ചത്. തുടര്‍ന്നാണ് ട്രോളന്മാരും രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയുടെ ഈ തമാശ അതിരുകടന്നുപോയെന്ന അര്‍ത്ഥത്തില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു.