‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത് 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ; നൻമമരങ്ങളെ ട്രോളികൊന്ന് പുത്തൻ ചിത്രവുമായി റിയാസ് ഖാൻ

Updated: Thursday, November 5, 2020, 11:54 [IST]

മലയാള പ്രേക്ഷകരുടെ പ്രിയ നടൻ റിയാസ് ഖാന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ. കെ.എൻ ബൈജു സംവിധാനം ചെയ്യുന്ന മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യൽമീഡിയയിൽ  നിമിഷ നേരം കൊണ്ട് വൈറലായി മാറുന്നത്.

 ചിത്രത്തിൽ  വെളള ഷർട്ടും വെളള മുണ്ടും ധരിച്ച്‌ സന്നദ്ധ പ്രവർത്തകന്റെ വേഷത്തിലാണ് റിയാസ് ഖാൻ. നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്നാണ് റിയാസ് ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പോസ്റ്ററിൽ ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത് 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവർക്കും സഹകരിച്ചവർക്കും നന്ദി’ എന്നും  താരം ,സൂചിപ്പിച്ചിട്ടുണ്ട്.

  കേരളത്തിലെ സോഷ്യൽമീഡിയ സെലിബ്രിറ്റികളായ ചാരിറ്റി പ്രവർത്തകരെ ട്രോളുന്ന ഈ പോസ്റ്റർ തരംഗമായിക്കഴിഞ്ഞു. സംവിധായകനായ കെ.എൻ ബൈജു തന്നെയാണ് മായക്കൊട്ടാരത്തിന്റെ തിരക്കഥയും. ദിഷ പൂവയ്യയാണ്  ചിത്രത്തിൽ നായികയായെത്തുക.