അത്രയും വലിയ ഊളത്തരമാണ് അവര്‍ പറഞ്ഞിട്ട് പോയത്, നടി മംമ്തയെ വിമര്‍ശിച്ച് ആര്‍ജെ

Updated: Wednesday, December 2, 2020, 11:03 [IST]

കഴിഞ്ഞ ദിവസം നടി മംമ്ത മോഹന്‍ദാസ് എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. മംമ്തയുടെ വാക്കുകള്‍ വിവാദങ്ങളിലേക്കും എത്തിച്ചിരിക്കുന്നു. സ്ത്രീ സമത്വത്തെ കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും മംമ്ത പറഞ്ഞതാണ് പൊല്ലാപ്പായത്. മംമ്തയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ ആര്‍ജെ സലീം രംഗത്തെത്തി.

മംമ്തയുടെ ബുള്‍ഷിറ്റിങ്ങിന്റെ പ്രശ്നം ഇനി എടുത്തു പറയണ്ടല്ലോ. ഒരു പൊടിക്കെങ്കിലും സോഷ്യല്‍ സെന്‍സുള്ളവര്‍ക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് അവര്‍ പറഞ്ഞിട്ട് പോയത്. അവരോടു ഇനി എങ്ങനെയൊക്കെ പറഞ്ഞാലും മെച്ചമുണ്ടാകുമെന്നും തോന്നുന്നില്ല. പക്ഷെ വേറൊരു കാര്യമാണ് പറയാനുള്ളത്. ഇത്രയ്ക്കും ക്രീപ്പടിച്ച് കണ്ടൊരു പരിപാടി ഈയടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.

Advertisement

ആനീസ് കിച്ചന്‍ പോലും കടിച്ചു പിടിച്ചെങ്കിലും കാണാം. അമൃത ചാനലെന്ന അമ്മറ്റീവിയില്‍ വലിയ പുരോഗമന ജാടയൊന്നുമില്ലാതെ ഒരു കുലസ്ത്രീ വന്നിരുന്നു ഭോഷ്‌കത്തരം പറയുന്നു എന്ന നിലയ്ക്ക് കണ്ടാല്‍ മതി. പക്ഷെ ഇത്  ഏറ്റവും ചെറുപ്പക്കാരായ ജെനെറേഷന്‍ Y ക്കു വേണ്ടി എന്ന നിലയില്‍ ക്യൂറേറ്റ് ചെയ്യപ്പെടുന്ന ഒരു പരിപാടി. അതും ഏറ്റവും പുതിയ മീഡിയമുകളില്‍ ഒന്നായ എഫ്എമ്മില്‍. അവിടെയാണ് അവര് വന്നിരുന്നു പുട്ടു പോലെ ഈ ഊളത്തരവും പറഞ്ഞിട്ട് പോയത്. എന്നിരിക്കെത്തന്നെ ആ ചോദ്യം ചോദിക്കുന്നവനെക്കാള്‍ വലിയ ദുരന്തം വേറെ കാണില്ല. ഇത്രയ്ക്ക് ബോധമില്ലാത്തവനൊക്കെയാണോ എഫ്എമ്മില്‍ പരിപാടി അവതരിപ്പിക്കുന്നത് ? ആനീസ് കിച്ചനൊക്കെ സ്വാഭാവികമായി ക്രിഞ്ച് ആകുമ്പോള്‍ ഇത് ക്രിഞ്ചിനെ ഗിഫ്റ്റ് റാപ് കൂടി ചെയ്തു വെയ്ക്കുന്നു. കടുപ്പം തന്നണ്ണാ !

ജനിക്കുന്ന ഓരോ ആണ്‍കുട്ടിയും ഈ വിമന്‍ എംപവര്‍മെന്റ് എന്ന് കേട്ട് പേടിച്ചുകൊണ്ടാണ് വളരുന്നത് എന്ന ഭൂലോക വഷളത്തരം മമ്ത പറയുമ്ബോള്‍, ആ പരിപാടി അവതാരത്തിനു ചിരിയാണ് വരുന്നത്. പുള്ളി ചിരിച്ചു മറിയുകയാണ്. ഹഹഹഹ ആ അത് കൊള്ളാം ഇഷ്ടപ്പെട്ടു എന്ന്. എന്തോന്നടെ ?! ഇതിലിത്ര ചിരിക്കാന്‍ എന്ത് മാങ്ങയാണ് ?! ഇവനേതടെ ! ഒരു സ്ത്രീ എന്ന നിലയില്‍ വിവേചനങ്ങളും അവസരം നിഷേധങ്ങളും നേരിട്ടിട്ടുണ്ടോ എന്ന അങ്ങേയറ്റത്തെ പ്രസക്തമായൊരു ചോദ്യം ആരെഴുതി അവന്റെ കൈയ്യില്‍ കൊടുത്തതാണെങ്കിലും അതിനു കിട്ടുന്ന ഉത്തരത്തിനോട് ഉത്തരവാദിത്തത്തോടു കൂടി പ്രതികരിക്കാനുള്ള ശേഷി ഇത് ചോദിക്കുന്നവനുണ്ടോ എന്നു കൂടെ നോക്കിയിട്ടു വേണ്ടേ ഇതൊക്കെ ഏല്‍പ്പിച്ചു വിടാന്‍ ?

Advertisement

അതിനു പറ്റില്ലെങ്കില്‍ താരത്തിന്റെ ഫേവറിറ്റ് നിറവും, പാല്‍ ചായയാണോ കട്ടനാണോ ഇഷ്ടമെന്നും, ഇക്കയുടെയും ഏട്ടന്റെയും കൂടെ അഭിനയിച്ചപ്പോള്‍ ഉള്ള അനുഫവവും ഒക്കെ മാത്രം ചോദിച്ചാല്‍ പോരേടെ ? പരിപാടി തുടങ്ങി അവസാനിക്കുന്നതുവരെ ഈഈഈ ന്നു ചിരിക്കുക എന്ന കഴിവ് മാത്രം നോക്കാതെ ഒരു പൊടിക്കെങ്കിലും സോഷ്യല്‍ സെന്‍സുള്ള ആള്‍ക്കാരെ കൂടി ഈ എഫ്എമ്മുകാര് പണിക്കു വെച്ചാല്‍ നന്നായിരിക്കും. കുറഞ്ഞ പക്ഷം ഇമ്മാതിരി ദുരന്തങ്ങള്‍ കേട്ടിരിക്കണ്ടല്ലോ.