വാസുഅണ്ണനെ അന്വേഷിച്ച് ധാരാളം കോളുകൾ വന്നു. ഫോണിൽ നിറയെ വാസുഅണ്ണൻ ട്രോളുകളാണെന്ന് സായികുമാർ!!!

Updated: Thursday, September 17, 2020, 16:32 [IST]

കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വൻ ചർച്ചയായരുന്നു വാസു അണ്ണനെ പറ്റി. കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിൽ സായികുമർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് വാസു അണ്ണൻ. ചിത്രത്തിൽ മന്യ, നവ്യാനായർ എന്നിവരായിരുന്നു നായികമാർ. മന്യ അവതിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവുമായി വിവാഹം കഴിച്ചു എന്ന തരത്തിലുള്ള ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തംരഗമായിക്കൊണ്ടിരിക്കുന്നത്.

 

ട്രോളുകളുടെ പേരിൽ ആദ്യം മറുപടിയായി എത്തിയത് മന്യയായിരുന്നു. ഇപ്പോഴിതാ ട്രോളുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ സായികുമാർ. ക്ലബ്ബ് എഫ്.എം.ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. വാസുഅണ്ണൻ ട്രോളുകൾ താനും കണ്ടിരുന്നു എന്നും ഇങ്ങനെ ഒരാളെക്കൊണ്ട് ഇങ്ങനെ ഒരാളെ വിവാഹം കഴിപ്പിക്കുക എന്ന കോൺസെപ്റ്റ് നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുക, അവർക്ക് ഒരേ മുഖഛായ ഉണ്ടാവുക എന്നതെല്ലാം വ്യത്യസ്ഥ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

 

 ട്രോൾ പുറത്തിറങ്ങിയ ശേഷം ധാരാളം ആളുകൾ തന്നെ വിളിച്ചതായും അദ്ദേഹം പറഞ്ഞു. ഷാജി കൈലാസിന്റെ ചതുരംഗം എന്ന ചിത്രത്തിനായി മൊട്ട അടിച്ച സമയത്താണ് ആ കഥാപാത്രം വരുന്നത്. അപ്പോഴേയ്ക്കും കുറച്ച് മുടി വരാൻ തുടങ്ങി എന്നാൽ വിഗ് വയ്ക്കാൻ നോക്കിയപ്പോൾ അത് വേണ്ടെന്ന് തീരുമാനിച്ചു. എന്ത് ചെയ്യുമന്ന് താനും പട്ടണം റഷീദും ആലോചിച്ചു ഒടുവിലാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. ദശമൂലം ദാമുവിനെ പോലെ വാസു അണ്ണനും സെക്കന്റ് പാർട്ട് ഉണ്ടാകുമോ എന്ന ചോദ്യം വന്നപ്പോൾ അത് തനിക്ക് അറിയില്ലെന്നുമാണ് താരത്തിന്റെ മറുപടി. ദാമുവും വാസുവും ബെന്നി പി. നായരമ്പലത്തിന്റെ സൃഷ്ടിയാണ്.