മാലിദ്വീപില്‍ സൈക്കിള്‍ സവാരി നടത്തിയും കടല്‍യാത്ര നടത്തിയും നടി സമാന്ത

Updated: Wednesday, November 25, 2020, 10:33 [IST]

ഇത്തവണ നിരവധി സെലിബ്രിറ്റികളാണ് മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നത്. നടി കാജല്‍ അഗര്‍വാള്‍ ഹണിമൂണ്‍ ആഘോഷിച്ചതും മാലിദ്വീപിലാണ്. നടി തപസ്വി പന്നു,രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരെല്ലാം മാലിദ്വീപിലെ സുന്ദര നിമിഷങ്ങള്‍ പങ്കുവെച്ചിരുന്നു. നാഗചൈതന്യക്കൊപ്പം പ്രണയാര്‍ദ്ര നിമിഷത്തിലാണ് സമാന്ത. 

സൈക്കിള്‍ സവാരി നടത്തുന്ന ഫോട്ടോയാണ് സമാന്ത അവസാനമായി പങ്കുവെച്ചത്. ബീച്ചിലെ സുന്ദര നിമിഷങ്ങളും കടല്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഫോട്ടോകളും സമാന്ത പങ്കുവെച്ചിരുന്നു. ഒരു കിളിയുടെ തലയുടെ രൂപത്തിലുള്ള കൂട്ടില്‍ ഇരിക്കുന്ന സമാന്തയുടെ ഫോട്ടോയും വളരെ ക്യൂട്ടായിരുന്നു. 

മാലിദ്വീപില്‍ നിന്നും എല്ലാ സെലിബ്രിറ്റികളും പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ വളരെ വ്യത്യസ്തമാണ്. മാലിദ്വീപില്‍ ഇതിനുമാത്രം സ്ഥലങ്ങളുണ്ടോയെന്നാണ് പലരുടെയും ചോദ്യം.