ഹോട്ട് സെക്‌സിയായി എരിഡയില്‍ സംയുക്ത മേനോന്‍, പോസ്റ്റര്‍ വൈറലാകുന്നു

Updated: Thursday, December 3, 2020, 11:08 [IST]

എരിഡ എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവന്നതോടെ ത്രില്ലടിച്ചിരിക്കുകയാണ് മലയാളികള്‍. ഹോട്ട് സെക്‌സിയായുള്ള നടി സംയുക്ത മേനോന്റെ ലുക്ക് കണ്ട് അമ്പരന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എരിഡ. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണിത്.

നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എരിഡ എന്നത് ഗ്രീക്ക് പദമാണെന്ന് ചിത്ത്രതിന്റെ അണിയറക്കാര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. വി കെ പ്രകാശിന്റെ ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്ബനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

Advertisement

പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ് എരിഡ. എസ് ലോകനാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കഥ, തിരക്കഥ, സംഭാഷണം വൈ വി രാജേഷ്.  

Advertisement

Latest Articles