‘ദൈവം അണിയിച്ചൊരുക്കിയ സ്വര്‍ഗം പോലൊരു കുടുംബം’; പുതിയ നേട്ടത്തിൽ സാന്ദ്ര തോമസും കുടുംബവും

Updated: Monday, December 7, 2020, 09:50 [IST]

 കാത്തിരുന്നുണ്ടായ ഇരട്ടക്കുട്ടികളായ ഉമ്മിണിത്തങ്കയെയും ഉമ്മുക്കുല്‍സുവും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിര്‍ബന്ധമുള്ള അമ്മയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. തന്റെ പൊന്നോമനകളുടെ വിശേഷങ്ങളെല്ലാം സാന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

 

തന്റെ മക്കള്‍ക്കൊപ്പമുള്ള വീഡിയോകളും താരം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. സൂപ്പര്‍ നാച്ചുറല്‍ ഫാമിലി തങ്കക്കൊലുസു & കൂക്കുപൌജോ എന്ന യൂട്യൂബ് ചാനലിന് ഇപ്പോള്‍ ഒരു ലക്ഷം സസ്‌ക്രബേഴ്‌സ് ആയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാന്ദ്ര തോമസ്.

 

അടുത്തിടെ മൂന്നാറില്‍ ചിത്രീകരിച്ച മനോഹരമായ വീഡിയോ പങ്കുവച്ചാണ് സാന്ദ്ര ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ”ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടി, ദൈവം അണിയിച്ചൊരുക്കിയ സ്വര്‍ഗം പോലൊരു കുടുംബം” എന്നാണ് വീഡിയോയ്ക്ക് ഒരു സസ്‌ക്രൈബറുടെ  കമന്റ് .